Get Updates
Get notified of breaking news, exclusive insights, and must-see stories!

പി. ചിദംബരം ആഭ്യന്തര മന്ത്രി: ധനകാര്യ വകുപ്പ് പ്രധാനമന്ത്രി ഏറ്റെടുക്കും

P. Chidambaram
ദില്ലി: പി. ചിദംബരത്തെ പുതിയ ആഭ്യന്തര മന്ത്രിയായി അവരോധിച്ചു. ചിദംബരം കൈയ്യാളിയിരുന്ന ധനവകുപ്പ്‌ പ്രധാനമന്ത്രി ഏറ്റെടുക്കും.

മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ്‌ പാട്ടീല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ്‌ ചിദംബരത്തിന്‌ ആഭ്യന്തര വകുപ്പ്‌ നല്‌കിയിരിക്കുന്നത്‌.

രാജീവ്‌ ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന പരിചയമാണ്‌ ചിദംബരത്തിന്‌ തുണയായത്‌. ആഭ്യന്ത മന്ത്രി സ്ഥാനത്തേക്ക്‌ പ്രണാബ്‌ മുഖര്‍ജിയുടെ പേരും ഉയര്‍ന്ന്‌ കേട്ടിരുന്നെങ്കിലും നയതന്ത്ര ബന്ധത്തില്‍ പ്രധാന പങ്കു വഹിയ്‌ക്കുന്ന പ്രണബിനെ തത്സ്‌ഥാനത്ത്‌ നിലനിലര്‍ത്താന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.

രാജീവ്‌ ഗാന്ധി മന്ത്രിസഭയില്‍ പഴ്‌സണല്‍ വകുപ്പ്‌ സഹമന്ത്രിയായാണ്‌ ചിദംബരത്തിന്റെ തുടക്കം. 96ല്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്‌-അണ്ണാ ഡിഎംകെ സംഖ്യത്തില്‍ പ്രതിഷേധിച്ച്‌ ജി.കെ മൂപ്പനാരോടൊപ്പം തമിഴ്‌ മാനില കോണ്‍ഗ്രസ്‌ രൂപീകരിച്ചു.

പിന്നീട്‌ ദേവഗൗഡ മന്ത്രിസഭയില്‍ ധനമന്ത്രിയായി തിളങ്ങിയ ചിദംബരം കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ വരെ കോണ്‍ഗ്രസില്‍ മടങ്ങി വരാന്‍ വലിയ താത്‌പര്യം കാണിച്ചിരുന്നില്ല.

ഒടുവില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കിലും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച്‌ വിജയിച്ച ചിദംബരത്തെ ധനകാര്യ മന്ത്രി സ്ഥാനത്തേക്ക്‌ അവരോധിയ്‌ക്കുകയായിരുന്നു. ‌

ഭീകരാക്രമണങ്ങള്‍ രാജ്യത്ത്‌ പലയിടത്തും നടന്ന പശ്ചാത്തലത്തില്‍ ശിവരാജ്‌ പാട്ടീലിന്റെ രാജിയ്‌ക്കായി യുപിഎയിലെ ഘടകകക്ഷികളും പ്രതിപക്ഷവും മുറവിളി കൂട്ടിയിരുന്നു. ഒടുവില്‍ രാജ്യത്തെ വിറപ്പിച്ച മുംബൈ സ്‌ഫോടനത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്താണ്‌ പാട്ടീല്‍ രാജിവെച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+