രാഷ്ട്രീയക്കാരെ കാണാന്‍ താത്‌പര്യമില്ലെന്ന് സന്ദീപിന്റെ പിതാവ്

ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ഞായറാഴ്‌ച സന്ദീപിന്റെ വീട് സന്ദര്‍ശിയ്‌ക്കുമെന്ന് അറിയിച്ചിരുന്നതിന് പിന്നാലെയാണ് സന്ദീപിന്റെ പിതാവ് ഉണ്ണികൃഷ്‌ണന്‍ ഇങ്ങനെ പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിമാര്‍ സന്ദര്‍ശനം ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിമാര്‍ ഇരുവരും ബാംഗ്ലൂരിലെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ അനുശോചനമറിയിച്ചു കൊണ്ട് സന്ദീപിന്റെ പിതാവിനെ വിളിച്ച കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയോട് സംസാരിയ്ക്കാനും ഉണ്ണികൃഷ്ണന്‍ വിസമ്മതിച്ചിരുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപിനെ കേരളം അവഗണിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു.
സന്ദീപിന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ കേരളത്തിന്റെ പ്രതിനിധികള്‍ എത്തുകയോ അനുശോചനം അറിയിക്കുകയോ ചെയ്‌തിരുന്നില്ല.












Click it and Unblock the Notifications