Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനും കോടിയേരിക്കും ശകാരം

ബാംഗ്ലൂര്‍: മുംബൈയില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച മലയാളിയായ മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ വസതിയില്‍ അനുശോചനമറിയിക്കാനെത്തിയ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനും ശകാരവര്‍ഷം.

അനുശോചനമറിയിക്കാന്‍ കേരളത്തില്‍ നിന്നും രാഷ്ട്രീയ നേതാക്കളെത്തുന്ന കാര്യമറിഞ്ഞതോടെ സന്ദീപിന്റെ പിതാവ്‌ ഉണ്ണികൃഷ്‌‌ണന്‍ ആകെ അസ്വസ്ഥനായിരുന്നു.

സ്വാന്തനിപ്പിയ്‌ക്കാനെത്തുന്ന നേതാക്കളെ വീട്ടില്‍ കയറ്റില്ലെന്ന്‌ അദ്ദേഹം വാശിപിടിച്ചു. ഒടുവില്‍ രണ്ടും കല്‌പിച്ച്‌ വീട്ടിലെത്തിയ സന്ദീപിന്റെ വീട്ടിലെത്തിയ നേതാക്കളെ ശകാരവര്‍ഷം കൊണ്ടാണ്‌ മകനെ നഷ്ടപ്പെട്ട ആ പിതാവ്‌ എതിരേറ്റത്‌. ഒടുവില്‍ പോലീസ്‌ ഒരുക്കിയ തന്ത്രത്തില്‍ ഒരു വിധം വിഎസ്‌ സന്ദീപിന്റെ അമ്മ ധനലക്ഷ്‌മിയെ കണ്ട്‌ മടങ്ങുകയായിരുന്നു.

മേജര്‍ സന്ദീപിന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ ആരുമെത്തിയിരുന്നില്ല. സന്ദീപിന്റെ മരണത്തിന്‌ രണ്ട്‌ ദിവസത്തിന്‌ ശേഷമാണ്‌ മുഖ്യമന്ത്രിയുടെ ഫോണ്‍ വന്നത്‌. ഇക്കാര്യങ്ങളില്‍ പ്രകോപിതനായ ഉണ്ണികൃഷ്‌ണന്‍ ഞായറാഴ്‌ച ഉച്ച മുതല്‌ക്കു തന്നെ തന്റെ വീട്ടില്‍ ആരും വരേണ്ടതില്ലെന്നും രാഷ്ട്രീയക്കാരെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നും വിളിച്ചു പറഞ്ഞിരുന്നു.

ഇതിന്‌ പിന്നാലെ പ്രതിരോധ മന്ത്രി എ.കെ ആന്റണി ഉണ്ണികൃഷ്‌നെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും ഫോണെടുക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.

ഞായറാഴ്‌ച രാത്രി എട്ടു മണിയോടെയാണ്‌ വിഎസും കോടിയേരിയും കര്‍ണാടക സിപിഎം സംസ്ഥാന സെക്രട്ടറി വി.ജെ.കെ നായരും ഉണ്ണികൃഷ്‌ണന്റെ വീടിന്റെ പരിസരത്തെത്തിയത്‌. ഇവരെത്തിയെന്നറിഞ്ഞയുടനെ ഉണ്ണികൃഷ്‌ണന്‍ അവരുടെ അടുക്കലേക്ക്‌ പാഞ്ഞു.

ആദ്യം കാറില്‍ നിന്നിറങ്ങിയ കോടിയേരിയോട്‌ ഉണ്ണികൃഷ്‌ണന്‍ തന്റെ അമര്‍ഷം വെളിപ്പെടുത്തുന്നതിനിടെ മറുവശത്ത്‌ കൂടി മുഖ്യമന്ത്രിയെ പോലീസ്‌ വീടിനുള്ളിലെത്തിച്ചു. തുടര്‍ന്ന്‌ വിഎസും ഏതാനും പോലീസുകാരും സന്ദീപിന്റെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന്‌ അമ്മ ധനലക്ഷ്‌മിയുടെ അടുത്തെത്തി.

ഇതിനിടെ വിഎസ്‌ വീടിനുള്ളിലെത്തിയെന്നറിഞ്ഞ ഉണ്ണികൃഷ്‌ണന്‍ കുതിച്ചെത്തി മുഖ്യമന്ത്രിയ്‌ക്ക്‌ നേരെ തട്ടിക്കയറുകയും രൂക്ഷമായ രീതിയില്‍ ശകാരിയ്‌ക്കുകയും ചെയ്‌തു. ഒടുവില്‍ പോലീസ്‌ ഇടപെട്ട്‌ വിഎസിനെ വീടിന്‌ പുറത്തെത്തിയ്‌ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+