ഹൈദരാബാദില്‍ പൊലീസിന് നേരെ വെടിവയ്‌പ്
ഹൈദരാബാദ്: ഹൈദരാബാദില്‍ പൊലീസിന് നേരെ വെടിവയ്‌പ്. സന്തോഷ് നഗര്‍ മേഖലയില്‍ തീവ്രവാദികള്‍ക്കായി പരിശോധന നടത്തുന്നതിനിടെയാണ് വെടിവെയ്‌പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരു ഹെഡ് കോണ്‍സ്‌റ്റബിളിന് വെടിവയ്‌പില്‍ പരുക്കേറ്റിട്ടുണ്ട്. മക്ക മസ്‌ജിദ് സ്‌ഫോനടത്തിലെ പ്രതികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ പൊലീസ് പരിശോധന നടത്തിയത്.
വെടിവെയ്‌പ് നടത്തിയത് നാലംഗസംഘമാണെന്നും സംഭവത്തെത്തുടര്‍ന്ന് ഇവര്‍ സ്ഥലം വിട്ടെന്നും പൊലീസ് പറഞ്ഞു. ഇവര്‍ക്കായി വ്യാപകമായ തിരച്ചില്‍ നടക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് മേഖലയില്‍ പൊലീസ് പരിശോധന ശക്തമാക്കി.












Click it and Unblock the Notifications