കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെ പുറത്താക്കണം: ലാലു

  • By Staff
Google Oneindia Malayalam News

ദില്ലി: മുംബൈയില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടി വീരചരമം പ്രാപിച്ച മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണനെയും കുടുംബത്തെയും അപമാനിച്ച കേരള മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന്‌ കേന്ദ്രറയില്‍വേ മന്ത്രി ലാലുപ്രസാദ്‌ യാദവ്‌ സിപിഎം പൊളിറ്റ്‌ ബ്യൂറോയോട്‌ ആവശ്യപ്പെട്ടു.

ഇതുവളരെ ഗൗരവമേറിയ വിഷയമാണ്‌. മുഖ്യമന്ത്രി പറഞ്ഞതു തികച്ചും തെറ്റാണ്‌. മാത്രമല്ല അത്‌ ആ രക്തസാക്ഷിയെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും അച്യുതാനന്ദനെ മാറ്റാന്‍ സിപിഎം തയ്യാറാകണം- ലാലു ആവശ്യപ്പെട്ടു.

ഞങ്ങളും രാഷ്‌‌ട്രീയക്കാരാണ്‌.പലപ്പോഴും കോപം വരുമ്പോള്‍ ജനങ്ങള്‍ നമ്മളോട്‌ ശരിയാംവിധം പെരുമാറിയെന്ന്‌ വരില്ല. എന്നാല്‍ പൊതുരംഗത്തുനില്‍ക്കുന്നവര്‍ അതു മനസ്സിലാക്കുകയും ജനവികാരം മാനിയ്‌ക്കുകയും വേണം.

ഈ രക്തസാക്ഷിയുടെ പിതാവ്‌ മകന്‍ നഷ്ടപ്പെട്ട ആഘാതത്തില്‍ നിന്നും മോചിതനായിട്ടില്ല. അതെങ്കിലും വിഎസ്‌ മനസ്സിലാക്കേണ്ടിയിരുന്നു- ലാലു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X