വിമാനത്താവളങ്ങള്‍ക്ക് ഭീഷണി
ദില്ലി: ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ക്ക് ഡക്കാന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയുടെ സുരക്ഷാ ഭീഷണി. ഇ-മെയിലില്‍ ആണ് ഭീഷണി വന്നിരിക്കുന്നത്.
കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിനാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. ദില്ലി, ബാംഗ്ലൂര്‍, ചെന്നൈ വിമാനത്താവളങ്ങള്‍ക്കാണ് പ്രധാനമായും ഭീഷണിയുള്ളത്.
ഇവിടങ്ങളില്‍ ഡിസംബര്‍ 7നുള്ളില്‍ സ്‌ഫോടനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ഇതേ സംഘടന തന്നെയായിരുന്നു.












Click it and Unblock the Notifications