Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരതയ്‌ക്കുമുന്നില്‍ ഇന്ത്യ തോല്‍ക്കില്ല: സോണിയ

ഉറി(കശ്‌മീര്‍): ഭീകരര്‍ക്കുമുന്നില്‍ ഇന്ത്യമുട്ടുമടക്കില്ലെന്നും അവര്‍ക്ക്‌ ചുട്ട മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി.

കശ്‌മീരിലെ ഉറിമണ്ഡലത്തില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ. സമാധാനപരമായ അയല്‍ ബന്ധങ്ങളാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നത്‌. എന്നാല്‍ അത്‌ ദൗര്‍ബല്യമായി കാണരുതെന്നും സോണിയ പറഞ്ഞു.

ചില ശക്തികള്‍ ഭീകരതയിലൂടെ ഇന്ത്യയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. അവരെ നാം ശക്തമായി നേരിടും. മാനുഷിക മൂല്യങ്ങള്‍ക്കും മാനവരാശിയ്‌ക്കും ജനാധിപത്യത്തിനും വിരുദ്ധമായ ഭീകരതയോട്‌ ഒരു ഒത്തുതീര്‍പ്പുമുണ്ടാവില്ല.

ഇന്ത്യയിലെ ജനങ്ങളും സുരക്ഷാ സേനയും ഭീകരര്‍ക്കും തക്കതായ മറുപടി നല്‍കും. ശത്രുക്കളുടെ കുത്സിത പദ്ധതികളെ തോല്‍പ്പിക്കാനുള്ള കഴിയും ഇച്ഛാശക്തിയും ഇന്ത്യയ്‌ക്കുണ്ട്‌- സോണിയ പറഞ്ഞു.

പേരെടുത്ത്‌ പറഞ്ഞില്ലെങ്കിലും ഇന്ത്യ ആവശ്യപ്പെട്ട തീവ്രവാദികളെ വിട്ടുതരില്ലെന്ന പാകിസ്‌താന്റെ നിലപാടിനെ വിമര്‍ശിക്കുന്ന തരത്തിലായിരുന്നു സോണിയയുടെ പരാമര്‍ശങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+