കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരിക്കൂര്‍ അപകടം: അന്വേഷണത്തിന്‌ ഉത്തരവിട്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരിലെ ഇരിക്കൂറില്‍ വാന്‍ പാഞ്ഞുകയറി ഒന്‍പത്‌ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കണ്ണൂര്‍ എസ്‌പിയ്‌ക്കാണ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

ഇരിക്കൂര്‍ സംഭവത്തെക്കുറിച്ച്‌ വിദ്യാഭ്യാസവകുപ്പും അന്വേഷണം നടത്തുമെന്ന്‌ മന്ത്രി എംഎ ബേബി അറിയിച്ചു. സംഭവത്തില്‍ വാനിന്റെ ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഗതാഗത മന്ത്രി മാത്യു ടി തോമസ്‌ അറിയിച്ചു. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കുമെന്ന്‌ ക്രമസമാധാന ചുമതലയുള്ള ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു.

മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ വെള്ളിയാഴ്‌ച ഇരിക്കൂറില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്‌. പരുക്കേറ്റ്‌ ആശുപത്രികളില്‍ കഴിയുന്ന കുട്ടികള്‍ക്ക്‌ ഏറ്റവും മികച്ച ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ മാത്യു ടി തോമസ്‌, പികെ ശ്രീമതി, എംഎ ബേബി, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി എന്നിവരും ഇരിക്കൂറിലെത്തും.

സംഭവത്തില്‍ അനുശോചിച്ച്‌ ഇരിക്കൂറില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്‌ച ഹര്‍ത്താല്‍ ആചരിക്കുകയാണ്‌.

ദുരന്തത്തില്‍ അനുശോചിച്ച്‌ ജില്ലയിലെ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി നല്‍കി. അധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്തി അസംബ്ലി ചേര്‍ന്ന്‌ അനുശോചനം രേഖപ്പെടുത്തണമെന്ന്‌ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ കലോത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളും നിര്‍ത്തിവച്ചു.

മരിച്ചവരില്‍ ഏഴു കുട്ടികളുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളെജ്‌ ആശുപത്രിയിലും രണ്ടു കുട്ടികളുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തും. ഇന്‍ക്വസ്‌റ്റും പോസ്‌റ്റ്‌മോര്‍ട്ടവും വെള്ളിയാഴ്‌ച രാവിലെ തുടങ്ങും. ഉച്ചയോടെ മൃതദേഹങ്ങള്‍ വിലാപയാത്രയായി തളിപ്പറമ്പ്‌ വഴിപെരുമണ്ണിലേയ്‌ക്ക്‌ കൊണ്ടുപോകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X