ലോകസുന്ദരിയെ തിരഞ്ഞെടുക്കാം

www.missworld.com എന്ന വെബ്‌സൈറ്റിലൂടെ ഇഷ്ടസുന്ദരിയ്‌ക്ക് വോട്ടു ചെയ്യാം. ആകെ ലഭിക്കുന്ന പോയിന്റിനൊപ്പം ഈ വോട്ടുകളും നിര്‍ണായകമായിരിക്കും.
വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്‌തശേഷം കണ്‍ടസ്‌റ്റന്റ്, കണ്‍ടസ്‌റ്റന്റ് പ്രൊഫൈല്‍, ഇന്ത്യ എന്നിവ വഴി മിസ് പീപ്പിള്‍ ചോയ്‌സ് വിഭാഗത്തില്‍ എത്താം. ഇവിടെയാണ് ഇഷ്ടസുന്ദരിക്കായി വോട്ട് രേഖപ്പെടുത്തേണ്ടത്.
മത്സരം മൂന്നു റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇന്റര്‍നാഷണല്‍ മോഡല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ പാര്‍വ്വതി ഓമനക്കുട്ടിന്‍ മൂന്നാമതാണ്. സ്വിം സ്യൂട്ട് വിഭാഗത്തില്‍ പാര്‍വ്വതി ആദ്യ പത്തിലും എത്തിയിട്ടുണ്ട്. ടാലന്റ് റൗണ്ടിന്റെ ഫലപ്രഖ്യാപനം നടന്നിട്ടില്ല.
അടുത്ത റൗണ്ട് മത്സരങ്ങളുടെ ഭാഗമായാണ് പീപ്പിള്‍സ് ചോയ്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്തന്. ജൊഹനാസ്‌ബര്‍ഗിലെ സാന്‍ഡ്‌ടന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഡിസംബര്‍ 13ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ 111 സുന്ദരിമാരാണ് അണിനിരക്കുക.
പാര്‍വ്വതിയ്‌ക്ക് വിജയസാധ്യത കാണുന്നുണ്ടെന്ന് അവരുടെ പരിശീലകരായ സബീന മര്‍ച്ചന്റ്, ദിയാന്‍ പാണ്ഡെ, ജന്മ പായി എന്നിവര്‍ പറയുന്നു.












Click it and Unblock the Notifications