Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍വ്വതി ഓമനക്കുട്ടന്‍ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു

Newly selected (L-R) Miss India Earth Harshita Saxena, Miss India World Parvathy Omanakuttan and Miss India Universe Simran Kaur Mundi.മുംബൈ: മലയാളി സുന്ദരി പാര്‍വതി ഓമനക്കുട്ടന്‌ മിസ്‌ ഇന്ത്യ കിരീടം. മുംബൈയില്‍ നടന്ന ഫെമിന മിസ്‌ ഇന്ത്യ മത്സരത്തില്‍ 27 സുന്ദരിമാരെ പിന്‍തള്ളിയാണ്‌ പാര്‍വതി സൗന്ദര്യ കിരീടം സ്വന്തമാക്കിയത്. ആദ്യമായാണ്‌ ഒരു മലയാളിപെണ്‍കുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത്‌.

ഒക്ടോബര്‍ നാലിനു ഉക്രൈനില്‍ നടക്കുന്ന ലോകസുന്ദരി മത്സരത്തില്‍ പാര്‍വതി ഇന്ത്യയെ പ്രതിനിധീകരിക്കും. ശനിയാഴ്‌ച രാത്രി നടന്ന മിസ്‌ ഇന്ത്യ ഫൈനലില്‍ സിമ്രാന്‍ കൗര്‍ മുന്‍ഡിക്കും ഹര്‍ഷിത സക്സേനയ്‌ക്കുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഇവര്‍ യഥാക്രമം മിസ്‌ യൂണിവേഴ്‌സ്‌, മിസ്‌ എര്‍ത്ത്‌ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കും. മത്സരത്തില്‍ പാര്‍വതി മിസ്‌ ഫോട്ടോജെനിക്‌, മിസ്‌ ബ്യൂട്ടിഫുള്‍ ഹെയര്‍ എന്നീ ബഹുമതികളും സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദില്‍ നടന്ന പാന്റലൂണ്‍ ഫെമിന മിസ്‌ ഇന്ത്യ-സൗത്ത്‌ മത്സരത്തില്‍ ദക്ഷിണേന്ത്യന്‍ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ട പാര്‍വതിക്ക്‌ മിസ്‌ ഇന്ത്യ മത്സരത്തിലേക്കു നേരിട്ട്‌ പ്രവേശനം ലഭിക്കുകയായിരുന്നു.

മുംബൈ താജ്‌ ഹോട്ടലിലെ റസ്റ്റോറന്റ്‌ മാനേജര്‍ ചങ്ങനാശ്ശേരി മടപ്പള്ളി ചെമ്പകശ്ശേരി ഓമനക്കുട്ടന്റെയും ശ്രീകലയുടെയും മകളാണ്‌ ഇരുപതുകാരിയായ പാര്‍വതി.

കഴിഞ്ഞ വര്‍ഷം കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡിന്റെ നാവികസുന്ദരി മത്സരത്തിലും കിരീടം ചൂടിയിരുന്നു. ഇംഗ്ലീഷ്‌ സാഹിത്യ ബിരുദധാരിയാണ്‌. മുംബൈ അന്ധേരി വെസ്റ്റിലെ താജ്‌ അപ്പാര്‍ട്ട്‌മെന്റിലാണ്‌ താമസം.

ജനിച്ചുവളര്‍ന്നത്‌ മുംബൈയിലാണെങ്കിലും പാര്‍വ്വതി നന്നായി മലയാളം സംസാരിയ്‌ക്കും. മോഡലിംഗ്‌ രംഗത്തും പാര്‍വ്വതി മുദ്രപതിപ്പിച്ചിരുന്നു. 2005ല്‍ തിരുവനന്തപുരത്ത്‌ നടന്ന മത്സരത്തില്‍ മിസ്‌ മലയാളിയായും സ്വകാര്യ ടിവി ചാനല്‍ നടത്തിയ മത്സരത്തില്‍ മലയാളി മങ്കയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+