വിഎസുമായി ചര്‍ച്ച നടത്താറുണ്ട്: സുരേഷ് കുമാര്‍
തിരുവനന്തപുരം: മുഖ്യന്ത്രി വി.എസ് അച്യുതാനന്ദനെതിരെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ കെ. സുരേഷ്‌കുമാര്‍ ഐഎഎസ് രംഗത്ത്.
മുഖ്യമന്ത്രിയ്‌ക്ക് അദ്ദേഹത്തിന്റെ ഓഫിസില്‍ സപ്പോര്‍ട്ട് സിസ്‌റ്റമില്ലെന്ന് മൂന്നാര്‍ ദൗത്യത്തിന്റെ മുന്‍ സംഘത്തലവന്‍ കൂടിയായ സുരേഷ് കുമാര്‍ ആരോപിച്ചു.
പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍ പ്രധാനപ്പെട്ട പല ഫലയുകളും പൂഴ്‌ത്തി വച്ചിരിക്കുകയാണ്. സ്‌മാര്‍ട്‌സിറ്റി, കിളിരൂര്‍ സംഭവങ്ങളുടെ ഫയലുകള്‍ ഇത്തരത്തില്‍ പൂഴ്‌ത്തിവച്ചിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ എനിക്ക് വ്യക്തമായിട്ടറിയാം- സുരേഷ് പറഞ്ഞു.
സ്വന്തം ഓഫീസില്‍ നിന്നും സഹായങ്ങള്‍ കിട്ടാതെവന്നപ്പോള്‍ മറ്റ് തരത്തിലുള്ള സഹായം തേടാന്‍ വിഎസ് നിര്‍ബ്ബന്ധിതനായിട്ടുണ്ടാകാം. അത്തരത്തില്‍ സഹായം തേടുന്നതില്‍ എന്താണ് തെറ്റ്. മുഖ്യമന്ത്രി എന്നോട് ഇപ്പോഴും പലകാര്യങ്ങളും ചര്‍ച്ചചെയ്യാറുണ്ട്- സുരേഷ് കുമാര്‍ വെളിപ്പെടുത്തി.
മൂന്നാറില്‍ ചെറുകിടക്കാരുടെ ഒരു കയ്യേറ്റവും അന്നത്തെ ദൗത്യസംഘം ഒഴിപ്പിച്ചിട്ടില്ല. അതേസമയം അഞ്ചു സെന്റ് ഭൂമിയില്‍ അഞ്ചു നിലക്കെട്ടിടം വയ്‌ക്കുന്നയാള്‍ വന്‍കിടക്കാരനാണെന്നാണ് എന്റെ നിലപാട്. കയ്യേറ്റം ഒഴിപ്പിക്കല്‍ വേണ്ടായിരുന്നുവെങ്കില്‍പ്പിന്നെ മന്ത്രിസഭ എന്തിനാണ് അതിന് അംഗീകാരം നല്‍കിയത്- അദ്ദേഹം ചോദിച്ചു.
ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിയ്‌ക്കുന്നത് ഒരു ഉപജാപക സംഘകമാണെന്നും ഈ സംഘം സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജേന്ദ്രന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആരോപിച്ചിരുന്നു.
ഇതിനുള്ള മറുപടിയായാണ് സുരേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതിയിലുയര്‍ന്ന വിമര്‍ശനങ്ങള്‍ കാരണം കുഴപ്പത്തിലായ വി.എസിന്റെ നില സുരേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍ കാരണം കൂടുതല്‍ പരുങ്ങലിലായേയ്‌ക്കും. വിഎസിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് സുരേഷ് ഇക്കാര്യങ്ങള്‍ തുറന്നടിച്ചതെന്നും സൂചനയുണ്ട്.












Click it and Unblock the Notifications