Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്‌താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ അമേരിക്ക

വാഷിങ്ടണ്‍: പാകിസ്‌താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ അമേരിക്ക ആലോചിക്കുന്നു. ഇക്കാര്യത്തില്‍ അധികാരമൊഴിയാനിരിക്കുന്ന ബുഷ്‌ ഭരണകൂടം തീരുമാനമെടുക്കില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനം ഒബാമയ്‌ക്ക്‌ വിട്ടേയ്‌ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒപ്പം നില്‍ക്കുന്ന പാകിസ്‌താന്‌ നല്‍കിവരുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കാനും അമേരിക്ക ആലോചിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പാകിസ്‌താനെ ഭീകരരാഷ്ട്രിമായി പ്രഖ്യാപിക്കുന്ന കാര്യം അമേരിക്ക മുമ്പും പരിഗണിച്ചിരുന്നു.

ഇത്തരത്തിലൊരും നടപടി അമേരിക്ക സ്വീകരിച്ചാല്‍ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്‌ക്ക്‌ അനുകൂലമായൊരു തീരുമാനമെടുക്കാന്‍ പാകിസ്‌താന്‍ നിര്‍ബ്ബന്ധിതമാകുമെന്നാണ്‌ രാഷ്‌‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്‌. മുംബൈ ആക്രമണത്തിന്‌ പിന്നില്‍ പാക്‌ മണ്ണില്‍ നിന്നുള്ള തീവ്രവാദികളാണെന്ന കാര്യം പാകിസ്‌താന്‍ സമ്മതിച്ചതായി അമേരിക്കന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പാക്‌ സൈന്യത്തില്‍ അമേരിക്കയ്‌ക്കുള്ള വിശ്വാസ്യത നേരത്തേതന്നെ നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ്‌ പട്ടാളമേധാവിയായിരുന്ന ജനറല്‍ പര്‍വേസ്‌ മുഷറഫിന്‌ നല്‍കിയ പിന്തുണ യുഎസ്‌ പന്‍വലിച്ചത്‌. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അമേരിക്കയ്‌ക്കൊപ്പം നില്‍ക്കുമെന്ന്‌ പറയുമ്പോഴും നാറ്റോ സേനയെ ആക്രമിക്കുന്നതിന്‌ താലിബാന്‌ പാകിസ്‌താന്‍ സഹായം നല്‍കുന്നുണ്ടായിരുന്നു.

പാക്‌ സൈന്യവും, ഐഎസ്‌ഐയും തീവ്രവാദികള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന വിലയിരുത്തലാണ്‌ പാകിസ്‌താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്‌.

പാകിസ്‌താന്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന്‌ ആരോപണമുയര്‍ന്നത്‌ 1992ലാണ്‌. അന്നത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജെയിംസ്‌ ബേക്കര്‍ ആണ്‌ ഈ ആരോപണം ഉന്നയിച്ചിരുന്നത്‌.

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാകിസ്‌താന്റെ സഹകരണം സംബന്ധിച്ച്‌ യുഎസ്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തിവരുകയാണ്‌. ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഐഎസ്‌ഐ നല്‍കുന്ന സഹായങ്ങളും പരിശോധിക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+