Get Updates
Get notified of breaking news, exclusive insights, and must-see stories!

നവജാതശിശു ആശുപത്രിയില്‍ ഉറുമ്പരിച്ച്‌ മരിച്ചു

ബേതുള്‍(മധ്യപ്രദേശ്‌): മൂന്നു ദിവസം പ്രായമായ കുഞ്ഞ്‌ ആശുപത്രിയില്‍ ഉറുമ്പരിച്ച്‌ മരിച്ചു. മധ്യപ്രദേശിലെ ബേതുള്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞാണ്‌ ദാരുണമായി മരിച്ചത്‌.

ജുമ്മാ ഷാ- ഷഹനാസ്‌ ബീ ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ്‌ മരിച്ചത്‌. ഉറുമ്പരിച്ചതിനെത്തുടര്‍ന്ന്‌ കുട്ടിയുടെ ഇടതുചെവിയില്‍ ദ്വാരം വീണിട്ടുണ്ട്‌. കുഞ്ഞിനെ ഉറുമ്പരിക്കുന്നുവെന്ന്‌ ആശുപത്രി ജീവനക്കാരോട്‌ മാതാപിതാക്കള്‍ പലതവണ പരാതിപ്പെട്ടിട്ടും അവര്‍ അക്കാര്യം ശ്രദ്ധിച്ചില്ലെന്ന്‌ പരാതി ഉയര്‍ന്നിട്ടുണ്ട്‌.

വെള്ളിയാഴ്‌ചയാണ്‌ ഷഹനാസ്‌ ഇരട്ടക്കുട്ടികള്‍ക്ക്‌ ജന്മം നല്‍കിയത്‌. പ്രസവത്തെത്തുടര്‍ന്ന്‌ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനാലാണ്‌ കുട്ടികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്‌. ഉറുമ്പരിച്ച്‌ കുഞ്ഞ്‌ മരിച്ചതിന്‌ ശേഷം എത്രയും പെട്ടന്ന്‌ മൃതദേഹം നീക്കം ചെയ്യാന്‍ ഡ്യൂട്ടി നഴ്‌സ്‌ തങ്ങളോട്‌ ആവശ്യപ്പെട്ടുവെന്നും ദമ്പതികള്‍ പറയുന്നു.

കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്ന്‌ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയെങ്കിലും പൊലീസുകാര്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നുവത്രേ. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ അരുണ്‍ കുമാര്‍ ഭട്ട്‌ ഞായറാഴ്‌ച ഉത്തരവിട്ടിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+