കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്‌ഡ്‌സ്‌ നിയന്ത്രിക്കാന്‍ സ്വവര്‍ഗരതി നിരോധിയ്‌ക്കണമെന്ന്‌ കേന്ദ്രം

  • By Staff
Google Oneindia Malayalam News

ദില്ലി: എയ്‌ഡ്‌സ്‌ വ്യാപനം തടയാന്‍ കൈക്കൊള്ളുന്ന നടപടികള്‍ ഫലപ്രദമാകണമെങ്കില്‍ സ്വവര്‍ഗലൈംഗികത തടയണമെന്ന്‌ കേന്ദ്രം.

എയ്‌ഡ്‌സ്‌ പരത്തുന്നതിനാലാണ്‌ സ്വവര്‍ഗലൈംഗികതയെ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍പ്പെടുത്തിയതെന്ന്‌ കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചു.

സ്വവര്‍ഗലൈംഗിക ബന്ധം പുലര്‍ത്തുന്നവര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ നിന്ന്‌ ഇക്കാര്യം വ്യക്തമാകുന്നുവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിട്ടുണ്ട്‌.

സ്വവര്‍ഗലൈംഗികത ക്രിമിനല്‍ക്കുറ്റമാക്കിയത്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സ്വവര്‍ഗാനുരാഗികളുടെ ഒരു സംഘടന നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

സാംബിയയില്‍ സ്വവര്‍ഗാനുരാകികളില്‍ 33 ശതമാനം പേര്‍ എച്ച്‌ഐവി ബാധിതരാണ്‌. കെനിയയിലെ മൊബോസയില്‍ ഇത്‌ 43ശതമാനവും ബാങ്കോക്കില്‍ 28 ശതമാനമവുമാണ്‌. ഇക്കാര്യങ്ങളും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 വകുപ്പ്‌ പ്രകാരം സ്വവര്‍ഗാനുരാഗം ഇന്ത്യയില്‍ ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X