കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസംബ്ലി ഇലക്ഷന്‍ റിസല്‍ട്ട്‌ ലൈവ്‌

  • By Staff
Google Oneindia Malayalam News

കോണ്‍ഗ്രസിന് വിജയത്തിളക്കം

അഞ്ചു നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്‌ ശക്തമായ തിരിച്ചുവരവ്‌ നടത്തി. കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെട്ട രാജസ്ഥാനിലും മിസോറാമിലും അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ്‌ ദില്ലിയില്‍ മുഖ്യമന്ത്രി ഷീലാ ദീഷിതിന്റെ നേതൃത്വത്തില്‍ ഹാട്രിക്‌ വിജയവും കരസ്ഥമാക്കി.

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരമാണ്‌ രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‌ തുണയായത്‌. കേവല ഭൂരിപക്ഷമെന്ന സ്വപ്‌നം നേടാനായില്ലെങ്കിലും ഭരണം ഉറപ്പാക്കി കഴിഞ്ഞു. മിസോറാമില്‍ ഹാട്രിക്‌ വിജയം പ്രതീക്ഷിച്ച എംഎന്‍എഫിന്റെ പ്രതീക്ഷകളാണ്‌ കോണ്‍ഗ്രസ്‌ തകര്‍ത്തത്‌.

ബിജെപിയ്‌ക്ക്‌ ആശ്വാസമായി മധ്യപ്രദേശും ഛത്തീസ്‌ഗണ്ഡും

നിയസമഭാ തിരഞ്ഞെടുപ്പുകളില്‍വിജയം പ്രതീക്ഷിച്ചെത്തിയ ബിജെപിയ്‌ക്ക് ആശ്വാസമായത്‌ മധ്യപ്രദേശും ഛത്തീസ്‌ഗണ്ഡും. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ തരംഗം ആഞ്ഞടിച്ചപ്പോഴും മധ്യപ്രദേശിലും ഛത്തീസ്‌ഗണ്ഡിലും ഭരണം നിലനിര്‍ത്താനായത്‌ ബിജെപിയ്‌ക്ക്‌ ആശ്വാസമായി.
മധ്യപ്രദേശില്‍ ഉമാഭാരതിയെ പരാജയപ്പെടുത്തിയെന്ന ആശ്വാസവും പാര്‍ട്ടിയ്‌ക്ക്‌ നേട്ടമായി. 230 അംഗ നിയമസഭയില്‍ 130 സീറ്റെങ്കിലും ബിജെപി നേടുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ഛത്തീസ്‌ഗണ്ഡില്‍ രമണ്‍സിങിന്റെ നേതൃത്വപാടവമാണ്‌ ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്താന്‍ പ്രാപ്‌തരാക്കിയിരിക്കുന്നത്‌. സിങിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ടായ അജിത്‌ ജോഗിയ്‌ക്ക്‌ കഴിഞ്ഞില്ല. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തി നില്‌ക്കെ ബിജെപി കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ ഇത്തവണയും നേടുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ദില്ലി
കോണ്‍ഗ്രസ്‌- 42
ബിജെപി-23
മറ്റുള്ളവര്‍-4

രാജസ്ഥാന്‍
കോണ്‍ഗ്രസ്‌-98
ബിജെപി-76
മറ്റുള്ളവര്‍-26

മധ്യപ്രദേശ്‌
കോണ്‍ഗ്രസ്‌-71
ബിജെപി-142
മറ്റുള്ളവര്‍-20

ഛത്തീസ്‌ഗണ്ഡ്‌
കോണ്‍ഗ്രസ്‌-39
ബിജെപി-30
മറ്റുള്ളവര്‍-2

മിസോറാം
കോണ്‍ഗ്രസ്‌-30
എംഎന്‍എഫ്‌-05
യുഡിഎ-04
05:54PM

ബിജെപിയ്‌ക്ക്‌ ദുഖവും സന്തോഷവും

രാജസ്ഥാനിലെ തിരിച്ചടി ദുഖിപ്പിയ്‌ക്കുന്നതാണെന്ന്‌ ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. ഉമാഭാരതിയുടെ വ്യക്തിപ്രഭാവത്തെ അതിജീവിച്ച്‌ മധ്യപ്രദേശില്‍ വിജയം കൊയ്യാനായതില്‍ സന്തോഷമുണ്ട്‌. ദില്ലിയിലും ഛത്തീസ്‌ഗണ്ഡിലെയും അവസാന വിധിയ്‌ക്കായി ഞങ്ങള്‍ കാത്തിരിയ്‌ക്കുകയാണ്‌. ഈ സംസ്ഥാനങ്ങളില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.

മായാവതി കാലുറപ്പിയ്‌ക്കുന്നു

മധ്യഭാരതത്തിലേക്കുള്ള മായാവതിയുടെ പടയോട്ടം വെറുതെയായില്ല. നാല്‌ സംസ്ഥാനങ്ങളിലും മായാവതിയുടെ ബിഎസ്‌പിഎയ്‌ക്ക്‌ തങ്ങളുടെ ശക്തമായ സാന്നിധ്യം തെളിയിക്കാനായി.

മധ്യപ്രദേശില്‍ 13 സീറ്റിലും ദില്ലിയില്‍ മൂന്നും രാജസ്ഥാനില്‍ എട്ടിടത്തും ഛത്തീസ്‌ഗണ്ഡില്‍ ഒരിടത്തും ബിഎസ്‌പി വിജയിക്കുമെന്നാണ്‌ ആദ്യ ഫലങ്ങള്‍ വ്യക്തമാക്കുന്നത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദില്ലിയൊഴികെ മൂന്നിടങ്ങളിലും രണ്ട്‌ സീറ്റ്‌ വീതമായിരുന്നു ബിഎസ്‌പിയ്‌ക്ക്‌ ലഭിച്ചത്‌.

ദില്ലി
കോണ്‍ഗ്രസ്‌- 36
ബിജെപി-27
മറ്റുള്ളവര്‍-6

രാജസ്ഥാന്‍
കോണ്‍ഗ്രസ്‌-92
ബിജെപി-79
മറ്റുള്ളവര്‍-28

മധ്യപ്രദേശ്‌
കോണ്‍ഗ്രസ്‌-71
ബിജെപി-120
മറ്റുള്ളവര്‍-20

ഛത്തീസ്‌ഗണ്ഡ്‌
കോണ്‍ഗ്രസ്‌-44
ബിജെപി-40
മറ്റുള്ളവര്‍-5

മിസോറാം
കോണ്‍ഗ്രസ്‌-16
എംഎന്‍എഫ്‌-04
യുഡിഎ-00
12:08PM

രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌; മധ്യപ്രദേശില്‍ ബിജെപി

അഞ്ച്‌ സംസ്ഥാനങ്ങളിലേക്ക്‌ നടന്ന വോട്ടെണ്ണല്‍ പുരോഗമിയ്‌ക്കവെ മധ്യപ്രദേശില്‍ ബിജെപിയും രാജസ്ഥാനില്‍ കോണ്‍ഗ്രസും ഭരണത്തിലെത്തുമെന്ന്‌ ഉറപ്പായി. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ്‌ നടന്ന 200 സീറ്റുകളില്‍ കോണ്‍ഗ്രസ്‌ 120-130 സീറ്റുകള്‍ നേടുമെന്നാണ്‌ കരുതപ്പെടുന്നത്‌.

മധ്യപ്രദേശിലെ 230 അംഗ സഭയില്‍ 121 സീറ്റുകളില്‍ ബിജെപി മുന്നിട്ട്‌ നില്‌ക്കുകയാണ്‌. ദില്ലിയില്‍ കോണ്‍ഗ്രസ്‌ ഭരണം നിലനിര്‍ത്തുമെന്നാണ്‌ ഇപ്പോഴത്തെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്‌. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഛത്തീസ്‌ഗണ്ഡില്‍ ഇരുപാര്‍ട്ടികളും ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ കാഴ്‌ചവെയ്‌ക്കുന്നത്‌.

ബിജെപി 43 സീറ്റുകളിലും കോണ്‍ഗ്രസ്‌ 41 സീറ്റുകളിലും ഇവിടെ മുന്നിട്ട്‌ നില്‌ക്കുകയാണ്‌. മിസോറാമിലും കോണ്‍ഗ്രസ്‌ മികച്ച പ്രകടനമാണ്‌ കാഴ്‌ചവെയ്‌ക്കുന്നത്‌.

അഭിപ്രായം പറയാന്‍ സമയമായിട്ടില്ല: ബിജെപി
ദില്ലി: തിരഞ്ഞെടുപ്പിനെക്കുറിച്ച്‌ അന്തിമവിശകലനത്തിന്‌ സമയമായിട്ടില്ലെന്ന്‌ ബിജെപി വക്താവ്‌ പ്രകാശ്‌ ജാവേദ്‌കര്‍. പാര്‍ട്ടിയ്‌ക്കിപ്പോഴും തികഞ്ഞ പ്രതീക്ഷയാണുള്ളത്‌.

മൂന്ന്‌ സംസ്ഥാനങ്ങളിലും നില മെച്ചപ്പെടുത്തുമെന്ന്‌ തന്നെയാണ്‌ കരുതുന്നത്‌. തിരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങളോട്‌ പ്രതികരിയ്‌ക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനില്‍ ബിജെപി വന്‍ തിരിച്ചടി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്‌ ജാവേദ്‌കര്‍ ഇങ്ങനെ പറഞ്ഞത്‌.

ദില്ലി
കോണ്‍ഗ്രസ്‌- 37
ബിജെപി-25
മറ്റുള്ളവര്‍-7

രാജസ്ഥാന്‍
കോണ്‍ഗ്രസ്‌-92
ബിജെപി-74
മറ്റുള്ളവര്‍-32

മധ്യപ്രദേശ്‌
കോണ്‍ഗ്രസ്‌-70
ബിജെപി-122
മറ്റുള്ളവര്‍-23

ഛത്തീസ്‌ഗണ്ഡ്‌
കോണ്‍ഗ്രസ്‌-43
ബിജെപി-41
മറ്റുള്ളവര്‍-1

മിസോറാം
കോണ്‍ഗ്രസ്‌-16
എംഎന്‍എഫ്‌-03
യുഡിഎ-01
11:26 AM

കോണ്‍ഗ്രസിന് മുന്‍തൂക്കം
ദില്ലി: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ പുരോഗമിയ്‌ക്കുന്നു. ആദ്യ ഫലങ്ങള്‍ പ്രകാരം രാജസ്ഥാനില്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബിജെപിയും മുന്നിട്ട്‌ നില്‌ക്കുകകയാണ്‌.
ദില്ലിയിലും മിസോറാമിലും മുന്‍തൂക്കം കോണ്‍ഗ്രസിന്‌ തന്നെയാണ്‌. ഛത്തീസ്‌ഗണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും വാശിയേറിയ പോരാട്ടമാണ്‌ കാഴ്‌ചവെയ്‌ക്കുന്നത്‌. ഇരുപാര്‍ട്ടികളും 38 സീറ്റുകളില്‍ ലീഡ്‌ ചെയ്യുന്നുണ്ട്‌.

ദില്ലി
കോണ്‍ഗ്രസ്‌- 36
ബിജെപി-27
മറ്റുള്ളവര്‍-6

രാജസ്ഥാന്‍
കോണ്‍ഗ്രസ്‌-87
ബിജെപി-68
മറ്റുള്ളവര്‍-30

മധ്യപ്രദേശ്‌
കോണ്‍ഗ്രസ്‌-60
ബിജെപി-110
മറ്റുള്ളവര്‍-20

ഛത്തീസ്‌ഗണ്ഡ്‌
കോണ്‍ഗ്രസ്‌-38
ബിജെപി-40
മറ്റുള്ളവര്‍-1

മിസോറാം
കോണ്‍ഗ്രസ്‌-10
എംഎന്‍എഫ്‌-02
യുഡിഎ-0

മിസോറാമില്‍ 5 സീറ്റില്‍ കോണ്‍ഗ്രസ്‌ വിജയിച്ചു

മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്‍രെ ആദ്യ ഫലം പുറത്ത്‌ വന്നു. 40 മണ്ഡലങ്ങളുള്ള മിസോറാമില്‍ 5 സീറ്റ്‌ കോണ്‍ഗ്രസ്‌ നേടി. 11 സീറ്റില്‍ കോണ്‍ഗ്രസ്‌ ലീഡ്‌ ചെയ്യുകയാണ്‌. 2 സീറ്റില്‍ മിസോ നാഷണല്‍ പാര്‍ട്ടിയും ലീഡ്‌ ചെയ്യുന്നു.

മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ്‌ തീരുമാനിക്കും
രാജസ്ഥാനിലെ ബിജെപി വാഴ്‌ചയ്‌ക്ക്‌ അന്ത്യം കുറിയ്‌ക്കുന്നതാണ്‌ ഇപ്പോള്‍ പുറത്തു വരുന്ന ഫലസൂചനകളെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും മുന്‍മുഖ്യമന്ത്രിയുമായ അശോക്‌ ഗലോട്ട്‌ പറഞ്ഞു. തീവ്രവാദത്തിന്‌ കൂട്ടുനില്‌ക്കുന്ന ബിജെപിയെ ജനങ്ങള്‍ തള്ളിയെന്നത്‌ ആശ്വാസം തരുന്നതാണ്‌. രാജസ്ഥാന്‍ മുഖ്യമന്ത്രി ആരായിരിക്കണമെന്ന കാര്യം ഹൈക്കമാന്‍ഡ്‌ തീരുമാനിയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ തരംഗം
രാജസ്ഥാനില്‍ ബിജെപി വന്‍പരാജയത്തിലേക്ക്‌‌. കോണ്‍ഗ്രസ്‌ ഇവിടെ കേവലഭൂരിപക്ഷം നേടുമെന്നാണ്‌ കരുതപ്പെടുന്നത്‌. അതേ സമയം മധ്യപ്രദേശിലെ ഭരണം ബിജെപി നിലനിര്‍ത്തുമെന്നാണ്‌ ആദ്യ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ സൂചിപ്പിയ്‌ക്കുന്നത്‌.

ദില്ലി
കോണ്‍ഗ്രസ്‌- 35
ബിജെപി-26
മറ്റുള്ളവര്‍-8

രാജസ്ഥാന്‍
കോണ്‍ഗ്രസ്‌-100
ബിജെപി-67
മറ്റുള്ളവര്‍-28

മധ്യപ്രദേശ്‌
കോണ്‍ഗ്രസ്‌-59
ബിജെപി-124
മറ്റുള്ളവര്‍-23

ഛത്തീസ്‌ഗണ്ഡ്‌
കോണ്‍ഗ്രസ്‌-38
ബിജെപി-40
മറ്റുള്ളവര്‍-1

മിസോറാം
കോണ്‍ഗ്രസ്‌-13
എംഎന്‍എഫ്‌-02
യുഡിഎ-01
10:52AM

ദില്ലി: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ പുരോഗമിയ്‌ക്കുന്നു. ആദ്യ ഫലങ്ങള്‍ പ്രകാരം രാജസ്ഥാനില്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബിജെപിയും മുന്നിട്ട്‌ നില്‌ക്കുകകയാണ്‌.
ദില്ലിയിലും മിസോറാമിലും മുന്‍തൂക്കം കോണ്‍ഗ്രസിന്‌ തന്നെയാണ്‌. ഛത്തീസ്‌ഗണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും വാശിയേറിയ പോരാട്ടമാണ്‌ കാഴ്‌ചവെയ്‌ക്കുന്നത്‌. ഇരുപാര്‍ട്ടികളും 38 സീറ്റുകളില്‍ ലീഡ്‌ ചെയ്യുന്നുണ്ട്‌.

ദില്ലി
കോണ്‍ഗ്രസ്‌- 36
ബിജെപി-27
മറ്റുള്ളവര്‍-6

രാജസ്ഥാന്‍
കോണ്‍ഗ്രസ്‌-87
ബിജെപി-68
മറ്റുള്ളവര്‍-30

മധ്യപ്രദേശ്‌
കോണ്‍ഗ്രസ്‌-60
ബിജെപി-110
മറ്റുള്ളവര്‍-20

ഛത്തീസ്‌ഗണ്ഡ്‌
കോണ്‍ഗ്രസ്‌-38
ബിജെപി-40
മറ്റുള്ളവര്‍-1

മിസോറാം
കോണ്‍ഗ്രസ്‌-10
എംഎന്‍എഫ്‌-02
യുഡിഎ-0

10:24AM

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X