Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെണ്ണല്‍ തുടങ്ങി

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സാമ്പിള്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടാവുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉച്ചയോട്‌ കൂടി പൂര്‍ണമായ ഫലം അറിയാം. ദില്ലി, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഛത്തീസ്‌ഗണ്ഡ്‌, മിസോറം എന്നീ അഞ്ച്‌ സംസ്ഥാനങ്ങളിലെ ജനവിധിയാണ്‌ തിങ്കളാഴ്‌ച പുറത്തു വരിക.

ആദ്യ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ രാജസ്ഥാനിലും മിസോറാമിലും കോണ്‍ഗ്രസ്‌ മുന്നിട്ട്‌ നില്‌ക്കുകയാണ്‌. ഛത്തീസ്‌ഗണ്ഡിലും ദില്ലിയിലും മധ്യപ്രദേശിലും ബിജെപിയാണ്‌ മുന്നിട്ട്‌ നില്‌ക്കുന്നത്‌. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പുകളുടെ ഫലത്തെ ഏറെ ആകാംക്ഷയോടെയാണ്‌ ബിജെപിയും കോണ്‍ഗ്രസും വീക്ഷിയ്‌ക്കുന്നത്‌.

മിസോറാമില്‍ 40 സീറ്റുകളിലും ദില്ലിയില്‍ 69 സീറ്റുകളിലും രാജസ്ഥാനില്‍ 200 സീറ്റുകളിലും മധ്യപ്രദേശില്‍ 230 സീറ്റുകളിലും ഛത്തീസ്‌ഗണ്ഡില്‍ 90 സീറ്റുകളിലും തിരഞ്ഞെടുപ്പ്‌ നടന്നിരുന്നു.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വിലക്കയറ്റവും ആണവക്കരാറും സര്‍ക്കാരിന്റെ ഭരണപരാജയവുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഇരുപക്ഷവും തിരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയിരുന്നത്‌. എന്നാല്‍ തിരഞ്ഞെടുപ്പ്‌ പുരോഗമിയ്‌ക്കെ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം എല്ലാം മാറ്റിമറിച്ചു. ഭീകരാക്രമണം തങ്ങള്‍ക്ക്‌ ഏറെ ഗുണം ചെയ്യുമെന്നാണ്‌ ബിജെപി ക്യാമ്പിന്റെ പ്രതീക്ഷ.

ദില്ലിയില്‍ മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്താനാണ്‌ കോണ്‍ഗ്രസ്‌ ലക്ഷ്യമിടുന്നത്‌. അതേ സമയം മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഛത്തീസ്‌ഗണ്ഡ്‌ എന്നിവിടങ്ങളിലെ ഭരണം നിലനിര്‍ത്താനും ദില്ലി പിടിച്ചടക്കാനുമാണ്‌ ബിജെപിയുടെ ശ്രമം. മിസോറാമില്‍ കോണ്‍ഗ്രസും യുണൈറ്റഡ്‌ ഡമോക്രാറ്റിക്‌ അലയന്‍സും ചേര്‍ന്ന്‌ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിനെ പരാജയപ്പെടുത്താനാണ്‌ ശ്രമിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+