സുരേഷ് കുമാറിനോട് വിശദീകരണം തേടി

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെ മാധ്യമങ്ങളിലൂടെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വിശദീകരണം നല്‌കാനാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്.
പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് സുരേഷിനെതിരായ നടപടി നീക്കമെന്ന് സൂചനയുണ്ട്. ബുധനാഴ്‌ച നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങളുമായി പ്രതിപക്ഷം കൊണ്ടുവരുന്ന അടിയന്തരപ്രമേയം നേരിടുകയെന്ന നീക്കവും ഈ തിരക്കിട്ട നടപടിയ്‌ക്ക് പിന്നിലുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിശദീകരണം ചോദിയ്‌ക്കലെന്നും അറിയുന്നു.
സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഓദ്യോഗികപക്ഷത്തെ പ്രമുഖനും സഹകരണ വകുപ്പ് മന്ത്രിയുമയ ജി. സുധാകരന്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍വ്വീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് സുരേഷ് കുമാര്‍ നടത്തിയതെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സുധാകരന്‍ മുഖ്യമന്ത്രിയ്‌ക്ക് കത്ത് നല്‌കിയത്.
സുരേഷ് കുമാര്‍ ചൊവ്വാഴ്‌ച രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് അറിഞ്ഞയുടനെ സിപിഎം നേതൃത്വം സുരേഷിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‌കാന്‍ സുധാകരനോട് നിര്‍ദ്ദേശിയ്‌ക്കുകയായിരുന്നു.
സിപിഎം വാര്‍ത്തകളുടെ ശേഖരം












Click it and Unblock the Notifications