സുരേഷ് കുമാറിന്റെ പ്രസ്‌താവന വിഎസ് തള്ളി
തിരുവനന്തപുരം:തന്റെ ഓഫീസിനെക്കുറിച്ച് മുന്‍ മൂന്നാര്‍ ദൗത്യസംഘം തലവന്‍ നടത്തിയ പ്രസ്‌താവന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തള്ളി. സുരേഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സുരേഷ് കുമാര്‍ തന്റെ അഡീഷണല്‍ സെക്രട്ടറിയായിരുന്നില്ല. തന്റെ സെക്രട്ടറിയുടെ ഓഫീസിലെ അഡീഷല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസുമായി അദ്ദേഹത്തിന് നേരിട്ട് ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും വിഎസ് വ്യക്തമാക്കി.
സുരേഷ് കുമാറിന്റെ വിവാദ പരാമര്‍ശത്തിന്‍മേല്‍ പ്രതിപക്ഷം നല്‌കിയ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു വിഎസ്. മറുപടിയില്‍ തൃപ്‌തരാകാതെ പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.
നിയമസഭാവാര്‍ത്തകള്‍












Click it and Unblock the Notifications