പരസ്യ പ്രസ്‌താവന: സുരേഷ് കുമാറിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പരസ്യപ്രസ്‌താവന നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ സുരേഷ് കുമാറിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് എംഡിയാണ് സുരേഷ് കുമാര്‍.
മുന്‍കൂര്‍ അനുമതിയില്ലാതെ പരസ്യപ്രസ്‌താവന നടത്തിയതിനെക്കുറിച്ച് രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ചീഫ് സെക്രട്ടറി പിജെ തോമസ് സുരേഷ് കുമാറിന് കത്ത് നല്‍കി.
ചീഫ് സെക്രട്ടറി നല്‍കിയ കത്തിന് മറുപടി ലഭിക്കുന്നതിന് മുമ്പുതന്നെ സുരേഷിനെതിരെ നടപടി കൈക്കൊണ്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിസഭാ യോഗത്തിന് തീരുമാനമാണിതെന്നായിരുന്നു വിഎസിന്റെ മറുപടി.
സിപിഎം എവയ്‌ലബിള്‍ സെക്രട്ടേറിയറ്റിന്റെയും മന്ത്രിസഭാ ഫ്രാക്ഷന്റെയും തീരുമാനപ്രകാരമാണ് സുരേഷിനെതിരെ നടപടിയെടുത്തിരിക്കുന്നത് ചൊവ്വാഴ്‌ച രാത്രി ചേര്‍ന്ന മന്ത്രിസഭാ ഫ്രാക്ഷന്‍ യോഗത്തില്‍ വിഎസിന്റെ വിശ്വസ്‌തരായ മന്ത്രിമാര്‍ പോലും സുരേഷിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് കാരണം തീരുമാനമുണ്ടായില്ല.
തുടര്‍ന്ന് ബുധനാഴ്‌ച ഉച്ചതിരിഞ്ഞു ചേര്‍ന്ന എവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ചേര്‍ന്ന് സസ്‌പെന്‍ഷന്റെ കാര്യം തീരുമാനിക്കുകയായിരുന്നു. സസ്‌പെന്‍ഷന്‍ വേണമന്ന ആവശ്യം മന്ത്രിസഭയില്‍ അവതരിപ്പിച്ചത് കോടിയേരി ബാലകൃഷ്‌ണനാണ് മന്ത്രി ജി സുധാകരന്‍ അതിനെ പിന്തുണച്ചു.
സുരേഷ് കുമാറിനെപ്പോലെയുള്ള മുഖ്യമന്ത്രി വിശ്വസ്‌തര്‍ ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവര്‍ക്കെല്ലാം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായാരുന്നു വിഎസിന്റെ മറുപടി. സുരേഷ്‌കുമാര്‍ നല്ല സര്‍വ്വീസുള്ളയാളാണെന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സിപിഎം വാര്‍ത്തകളുടെ ശേഖരം












Click it and Unblock the Notifications