Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷിനെതിരെയുള്ള പ്രസ്‌താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന്‌ ജയരാജന്‍

തിരുവനന്തപുരം: മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ കെ. സുരേഷ്‌ കുമാറിനെതിരെ നടത്തിയ പ്രസ്‌താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം നേതാവ്‌ പി. ജയരാജന്‍ എംഎല്‍എ അറിയിച്ചു.

സുരേഷ്‌ കൈക്കൊള്ളുന്ന നിയമനടപടിയെ നിയമപരമായിത്തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ലാവലിന്‍ കേസില്‍ കെ സുരേഷ്‌ കുമാര്‍ ഇടപെട്ടുവെന്ന്‌ കഴിഞ്ഞ ദിവസം ജയരാജന്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ ഏതൊരു പൗരനും ഉള്ള താല്‍പര്യം മാത്രമേ ലാവലിന്‍കേസില്‍ തനിക്കുള്ളുവെന്ന്‌ സുരേഷ്‌ ഇതിന്‌ മറുപടിയും നല്‍കിയിരുന്നു.

ഇതിന്‌ മുമ്പ്‌ സുരേഷ്‌ കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരസ്യപ്രസ്‌താവന നടത്തിയതിനെത്തുടര്‍ന്ന്‌ ജയരാജന്‍ സുരേഷിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഐഎഎസ്‌ ഉദ്യോഗസ്ഥരില്‍ നല്ലവരും ചീത്തയുമുണ്ടെന്നും ഇതില്‍ നാറിയവരുടെ കൂട്ടത്തിലാണ്‌ സുരേഷെന്നും ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു.

കൂടാതെ സുരേഷിനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയയ്‌ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ സുരേഷ്‌ വ്യക്തമാക്കയിരുന്നു.

ഇത്തേത്തുടര്‍ന്നാണ്‌ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ജയരാജന്‍ അറിയിച്ചത്‌ മൂന്നാര്‍ ദൗത്യസംഘത്തില്‍ നിന്നും സുരേഷിനെ മാറ്റിയതെന്തിന്‌? താങ്കള്‍ സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിച്ചില്ലേ? 2008 ഒക്ടോബറില്‍ ദില്ലിയില്‍ പോയത്‌ എന്തിന്‌? എസ്‌എന്‍സി ലാവലിന്‍ കേസിലുള്ള താല്‍പര്യമെന്ത്‌? എന്നീ ചോദ്യങ്ങള്‍ക്ക്‌ സുരേഷ്‌ ഉത്തരം നല്‍കണമെന്നും ജയരാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+