വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ: പൊലീസിനെതിരെ വനിതാ കമ്മീഷന്‍

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ച സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അവര്‍ അറിയിച്ചു. ആത്മഹത്യ ചെയ്‌ത വിദ്യാര്‍ത്ഥിനികളുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു മീനാക്ഷി തമ്പാന്‍.
സംഭവത്തില്‍ അത്യാവശ്യം ചോദ്യം ചേയ്യേണ്ടിയിരുന്ന ആളുകളെപ്പോലും ചോദ്യം ചെയ്‌തിട്ടില്ല. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചതിലും ദുരൂഹതയുണ്ട്- അവര്‍ ആരോപിച്ചു.
വീഴ്‌ച പറ്റിയത് എവിടെയാണെന്നും എന്തുകൊണ്ടാണെന്നും പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ നടത്തണം. കേസ് സൈബര്‍ സെല്ലിനെക്കൊണ്ട് അന്വേഷിപ്പിക്കണം.
ഐജി വില്‍സണ്‍ എം പോള്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications