Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളുടെ ആത്മഹത്യ: ലൈംഗിക പീഡനം നടന്നുവെന്ന്‌ റിപ്പോര്‍ട്ട്‌

അമ്പലപ്പുഴ: ഗവണ്‍മെന്റ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒരേ ക്ലാസിലെ മൂന്ന്‌ വിദ്യാര്‍ത്ഥിനികള്‍ ക്ലാസ്‌മുറിയില്‍ ആത്മഹത്യ ചെയ്‌ത സംഭവത്തിന്‌ പുതിയ വഴിത്തിരിവ്‌.

മൂന്നുപേരും ലൈംഗിക ചൂഷണത്തിന്‌ വിധേയരായതായി വ്യക്തമായിട്ടുണ്ട്‌. ഇതില്‍ ഒരാളെ സ്‌കൂള്‍ പരിസരത്ത്‌ വച്ച്‌ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അത്‌ കാണിച്ച്‌ കുട്ടികളെ ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്‌. മൊബൈലില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ പുറത്ത്‌ പ്രചരിക്കുന്നതായും സൂചനയുണ്ട്‌.

പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക ചൂഷണം സംബന്ധിച്ച സൂചനകളുണ്ട്‌. ലോക്കല്‍ പൊലീസ്‌ ആത്മഹത്യയാണെന്ന്‌ കാണിച്ച്‌ എഴുതിത്തള്ളാന്‍ ശ്രമിച്ച കേസ്‌ ഇതോടെ വിവാദമാവുകയാണ്‌. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന കാര്യത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്ന്‌ എസ്‌പി സിഎച്ച്‌ നാഗനരാജു അറിയിച്ചു. എന്നാല്‍ ഇതിനെക്കുറിച്ച്‌ വ്യക്തമായ തെളിവുകളൊന്നും ഇതേവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രണയനൈരാശ്യം മൂലം വിദ്യാര്‍ത്ഥിനികള്‍ കൂട്ട ആത്മഹത്യയ്‌ക്ക്‌ തീരുമാനിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ സംഭവത്തെക്കുറിച്ച്‌ പറഞ്ഞിരുന്നത്‌. എന്നാല്‍ അടുത്ത ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്‌ ആ വാദത്തെ ഖണ്ഡിക്കുന്നതായിരുന്നു. കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിനും വളരെ മുമ്പാണ്‌ പീഡനം നടന്നതെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

എന്നാല്‍ റിപ്പോര്‍ട്ട്‌ ലഭിച്ച്‌ മൂന്നാഴ്‌ചയായിട്ടും സംഭവത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ചുരുളഴിഞ്ഞിട്ടില്ല. അന്വേഷണം ഇഴയുകയാണെന്ന്‌ കാണിച്ച്‌ നാട്ടുകാരുടെ ആക്ഷന്‍ കൗണ്‍സില്‍ ഐജി വിന്‍സെന്‍ എം പോളിന്‌ പരാതി നല്‍കിയിട്ടുണ്ട്‌.

മൂന്ന്‌ ഉദ്യോഗസ്ഥരാണ്‌ കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തത്‌. പ്രാഥമിക അന്വേഷണം നടത്തിയ എസ്‌ഐയെ അപ്പോള്‍ത്തന്നെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന്‌ നിയോഗിച്ച സിഐയെ ഒരാഴ്‌ചയ്‌ക്കുള്ളില്‍ സ്ഥലംമാറ്റി. ആലപ്പുഴ ഡിവൈഎസ്‌പിയ്‌ക്കാണ്‌ ഇപ്പോഴത്തെ ചുമതല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+