Get Updates
Get notified of breaking news, exclusive insights, and must-see stories!

സുന്ദരി മത്സരം: പാര്‍വ്വതിയ്‌ക്ക്‌ പരാതി

Parvathy
ജോഹന്നാസ്‌ബര്‍ഗ്‌: മത്സരത്തിന്റെ വിധിനിര്‍ണ്ണയത്തില്‍ അപാകതയുണ്ടെന്ന്‌ മത്സരത്തില്‍ ഫസ്റ്റ്‌ റണ്ണര്‍ അപ്പായ മിസ്‌ ഇന്ത്യ പാര്‍വ്വതി ഓമനക്കുട്ടന്‍. ഒരു മലയാളം വാര്‍ത്താ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പാര്‍വ്വതി വിധിനിര്‍ണ്ണയത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ചത്‌.

വ്യക്തിത്വം, ചോദ്യോത്തരം എന്നീ റൗണ്ടുകളില്‍ മറ്റു മത്സരാര്‍ത്ഥികളേക്കാള്‍ നല്ല പ്രകടനമാണ്‌ താന്‍ കാഴ്‌ചവച്ചതെന്നും പരിപാടി കണ്ട മിക്കവര്‍ക്കും ഇതേ അഭിപ്രായമാണെന്നും ജൂറി തീരുമാനം നീതിപൂര്‍വ്വമല്ലായിരുന്നുവെന്നും പാര്‍വ്വതി പറയുന്നു.

എനിക്ക്‌ നല്ല പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സാധിക്കുമെന്ന്‌ വിശ്വാസമുണ്ടായിരുന്നു. സാഹിത്യത്തിനോടുള്ള അടുപ്പം കാരണം ചോദ്യോത്തര റൗണ്ട്‌ ബുദ്ധിമുട്ടായി തോന്നിയതേയില്ല.

അവസാനമെത്തിയ അഞ്ചുപേരില്‍ ചോദ്യത്തിന്‌ നന്നായി ഉത്തരം പറഞ്ഞത്‌ ഞാനാണെന്ന്‌ വിശ്വസിക്കുന്നു. വിധി നിര്‍ണ്ണയത്തില്‍ അതൃപ്‌തിയുണ്ടെങ്കിലും പരാതിപ്പെടാന്‍ അവകാശമില്ല. വിധികര്‍ത്താക്കളില്‍ ഒരാള്‍ വിചാരിച്ചാലും മൊത്തം മാര്‍ക്കില്‍ വലിയ വ്യത്യാസമുണ്ടാകും- പാര്‍വ്വതി പറയുന്നു.

ലോകസുന്ദരി മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 108 സുന്ദരികളാണ്‌ ഉണ്ടായിരുന്നത്‌. റഷ്യയുടെ സെനിയ സുഖിനോവയാണ്‌ പട്ടം നേടിയത്‌. ദ്വിഭാഷിയുടെ സഹായത്തോടെയാണ്‌ സെനിയ ചോദ്യോത്തര വേളയില്‍ ഉത്തരം നല്‍കിയത്‌.

കോട്ടയം ജില്ലയിലെ മാടപ്പള്ളിയിലാണ് പാര്‍വ്വതിയുടെ അമ്മ വീട്‌. മുംബൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന പാര്‍വ്വതി ആര്‍ട്‌സ്‌ ബിരുദധാരിയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+