ഒറീസ മാനഭംഗം: അന്ധന്‍ അറസ്റ്റില്‍
ഭുവനേശ്വര്‍: ഒറീസയിലെ കലാപത്തിനിടെ കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പത്തുപ്രതികളില്‍ ഒരാള്‍ അന്ധനാണെന്ന് വെളിപ്പെടുത്തല്‍.
ഒറീസ നിയമസഭയില്‍ ബിജെപി എംഎല്‍എയായ കരേന്ദ്ര മാജിയാണ് ചൊവ്വാഴ്‌ച ഈ ആരോപണം ഉന്നയിച്ചത്. അടുത്തിടെ പൊലീസ് അറസ്റ്റുചെയ്‌ത നിരപരാധികളെ കാണാനായി ബലിഗുഡ ജയില്‍ പോയപ്പോള്‍ താനവിടെ ഗജേന്ദ്ര ദിഗല്‍ എന്ന അന്ധനായ ഒരാളെ കണ്ടുവെന്നും അയാള്‍ നിരപരാധിയാണെന്നും മാജി പറഞ്ഞു.
മാനഭംഗക്കേസില്‍ അന്ധനായ ഒരു വ്യക്തിയെ പൊലീസ് അറസ്റ്റുചെയ്‌തതില്‍ അപാകതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ദിഗല്‍ ജനക്കൂട്ടത്തില്‍ പെട്ടുപോയതാണ് അല്ലാതെ അയാള്‍ക്ക് ഒരു സ്‌ത്രീയെ മാനഭംഗപ്പെടുത്താന്‍ കഴിയില്ല കാരണം അയാള്‍ അന്ധനാണ്- മാജി പറഞ്ഞു.
ദിഗലിനെ മാത്രമല്ല കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ നിരപരാധികളായ ഒരു അച്ഛനെയും മകനെയും പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും എംഎല്‍എ ആരോപിച്ചു.












Click it and Unblock the Notifications