ഷൊര്‍ണ്ണൂരില്‍ സിപിഎം ഹര്‍ത്താല്‍
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട ഷൊര്‍ണൂരില്‍ സിപിഎം ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണമാണ്. ഇതുവരെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നഗരസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ വാര്‍ഡുകള്‍ തൂത്തുവാരിയ വിമതര്‍ ആഹ്ലാദ പ്രകടനത്തിനിടെ ലോക്കല്‍ കമ്മിറ്റി ഓഫീസിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ചാണ് സിപിഎം ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ഷൊര്‍ണൂരില്‍ വിമതനേതാവ് എം ആര്‍ മുരളിയുടെ അനുയായികള്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെയും കല്ലേറുണ്ടായിരുന്നു.
ഇരുപക്ഷവും നടത്തിയ പ്രകടനങ്ങളില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് ഷൊര്‍ണൂരില്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്‌ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് പതിറ്റാണ്ടുകാലത്തെ ഭരണ കുത്തകയാണ് സിപിഎമ്മിന് നഷ്ടപ്പെട്ടത്.












Click it and Unblock the Notifications