ഷൊര്‍ണൂര്‍: കാരണം പ്രാദേശിക നേതാക്കളുടെ മണ്ടത്തരമാണെന്ന് വിഎസ്
ദില്ലി: പ്രാദേശിക നേതാക്കളുടെ മണ്ടത്തരമാണ് ഷൊര്‍ണൂരിലെ പരാജയം പോലെ പാര്‍ട്ടി നേരിടുന്ന തിരിച്ചടികള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
ദില്ലിയില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ്. ഷൊര്‍ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കാന്‍ സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കള്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പറവേയാണ് വിഎസ് ഇങ്ങനെ പറഞ്ഞത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശരല്ല. അണികള്‍ക്ക് നേതാക്കളില്‍ വിശ്വാസം നഷ്ടപ്പെട്ടതായി കരുതുന്നില്ല. ഷൊര്‍ണൂര്‍ സംഭവം വിശദമായി വിലയിരുത്തി മറുപടി പറയാനുള്ള കരുത്ത് പാര്‍ട്ടിയ്‌ക്കുണ്ട്-അദ്ദേഹം പറഞ്ഞു. ഷൊര്‍ണൂരില്‍ ഇപ്പോള്‍ മികച്ച വിജയം നേടിയ വിമതരുമായി മുമ്പ് തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന കാര്യം വിഎസ് സമ്മതിച്ചു.
ഷൊര്‍ണൂര്‍ നഗരസഭയിലെ ഒന്‍പതു വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കിയ എംആര്‍ മുരളിയുടെ നേതൃത്വത്തിലുള്ള ജനകീയ വികസന സമിതി എട്ടിടത്തും വിജയിച്ചിരുന്നു. ഇതോടെ 28വര്‍ഷമായി തുടരുന്ന നഗരസഭാഭരണം സിപിഎമ്മിന് നഷ്ടപ്പെട്ടു.












Click it and Unblock the Notifications