Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ ഏഷ്യാനെറ്റിന്‌ നോട്ടീസ്‌

കോട്ടയം: അഭയ കേസ്‌ അന്വേഷണവുമായി ബന്ധപ്പെട്ട്‌ സിബിഐയ്‌ക്കെതിരെ പ്രചാരണം നടത്തുന്ന കത്തോലിക്കാ സഭ മാധ്യമങ്ങള്‍ക്കെതിരെയും തിരിയുന്നു.

പ്രമുഖ മലയാളം ചാനലായ ഏഷ്യാനെറ്റിനെതിരെ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ വക്കീല്‍ നോട്ടീസ്‌ അയച്ചു. കേസിനെ ആധാരമാക്കി സിനിമാല എന്ന ഹാസ്യപരിപാടി അവതരിപ്പിച്ചതിനാണ്‌ ഏഷ്യാനെറ്റിന്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.

ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ്‌ അഡ്വക്കറ്റ്‌ പി.പി ജോസഫാണ്‌ അഡ്വക്കറ്റ്‌ ജെ.പി പയസ്‌ മുഖാന്തരം വക്കീല്‍ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.

ക്രൈസ്‌തവ സമുദായത്തിലെ വൈദികരെയും കന്യാസ്‌ത്രീകളെയും സമൂഹമധ്യത്തില്‍ അവഹേളിക്കുന്നതിനും സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതിനും വേണ്ടി കരുതിക്കൂട്ടിയാണ്‌ ഇത്തരത്തിലൊരു പരിപാടി പ്രക്ഷേപണം ചെയ്‌തതെന്നാണ്‌ ആരോപണം.

ചാനല്‍ മാപ്പു പറയണമെന്നും അല്ലാത്തപക്ഷം ചാനലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+