Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: സഹകരിക്കാമെന്ന്‌ കന്യാസ്‌ത്രീകള്‍

കൊച്ചി: സിസ്‌റ്റര്‍ അഭയ കേസില്‍ സാക്ഷികളായ കന്യാസ്‌ത്രീകളെ അവരുടെ താമസസ്ഥലത്തുവച്ചുമാത്രമേ ചോദ്യം ചെയ്യുകയുള്ളുവെന്ന്‌ സിബിഐ ഹൈക്കോടതിയില്‍ ഉറപ്പ്‌ നല്‍കി.

നിയമാനുസൃതമായ ചോദ്യം ചെയ്യലിന്‌ സിബിഐയുമായി സഹകരിക്കാമെന്ന്‌ കന്യാസ്‌ത്രീകളും വ്യക്തമാക്കി. ചോദ്യം ചെയ്യലിന്റെ പേരില്‍ സിബിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച്‌ കോട്ടയം സെന്റ്‌ ജോസഫ്‌സ്‌ ജനറലേറ്റിലെ മദര്‍ ആനി ജോണും 17 കന്യാസ്‌ത്രീകളും അടുക്കള ജീവനക്കാരിയും നല്‍കിയ ഹര്‍ജിയിലാണിത്‌.

സിബിഐയുടെയും കന്യാസ്‌ത്രീകളുടെയും ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ്‌ കെ ബാലകൃഷ്‌ണന്‍ നായരും ജസ്റ്റിസ്‌ എം.സി ഹരിറാണിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച്‌ ഹര്‍ജി തീര്‍പ്പാക്കി.

അഭയ കേസില്‍ ചോദ്യം ചെയ്യലിന്റെ പേരില്‍ കന്യാസ്‌ത്രീകളെ ദൂരസ്ഥലങ്ങളില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയും അസമയത്ത്‌ തിരിച്ചയയ്‌ക്കുകയും ചെയ്യുന്നുവെന്നതാണ്‌ ഹര്‍ജിയിലെ പ്രധാന പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+