ഷൂസേറ്: മുന്ദാസര്‍ മാപ്പു പറഞ്ഞെന്ന് റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയോടാണ് മുന്ദാസര്‍ മാപ്പു പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാലിക്കിയെ ലോകത്തിന് മുന്നില്‍ നാണം കെടുത്തിയതിന് ക്ഷമചോദിച്ചുകൊണ്ട് മുന്ദാസര്‍ കത്തയച്ചതായി പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് യാസിന്‍ മജീദ് പ്രസ്‌താവന ഇറക്കിയിട്ടുണ്ട്.
തന്റെ മോശം പ്രവൃത്തി ക്ഷമ അര്‍ഹിക്കുന്നതല്ലെന്നും എന്നാലും രക്ഷിതാവിനോടെന്ന പോലെ ക്ഷമചോദിക്കുകയാണെന്നുമാണത്രേ കത്തില്‍ എഴുതിയിരിക്കുന്നത്. 2005ല്‍ മാലിക്കിയെ ഇന്റര്‍വ്യൂചെയ്യാനെത്തിയപ്പോള്‍ തന്നോട് അദ്ദേഹം കാണിച്ച സ്‌നേഹത്തെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ടത്രേ.
ഇതിനിടെ മുന്ദാസറിനായി കേസ് വാദിക്കാന്‍ ആയിരത്തിലധികം അഭിഭാഷകര്‍ മുന്നോട്ടുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്ദാസര്‍ ബുഷിനെ എറിയാനുപയോഗിച്ച ഷൂ തങ്ങളുടെ ഫാക്ടറിയില്‍ നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെട്ടും ഒട്ടേറെ കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ട്.
എന്തായാലും സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറബ് ലോകത്ത് ഇതിന്റെ ആരവങ്ങള്‍ കെട്ടടങ്ങുന്നില്ല. ഇറാഖി ജനതയുടെ ഭൂരിഭാഗവും മുന്ദാസറിനെ ഒരു വീരനായകനായിട്ടാണ് കാണുന്നത്.












Click it and Unblock the Notifications