ടെക്‌നോപാര്‍ക്കില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

സാമ്പത്തിക പ്രതിസന്ധി നേരിടാനാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് സൂചന. എന്നാല്‍ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലുള്ള സ്വഭാവിക പിരിച്ചുവിടല്‍ മാത്രമാണ് നടന്നിട്ടുള്ളതെന്നാണ് കമ്പനി വിശദീകരണം. പിരിച്ചുവിട്ട ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിതമായി രാജി എഴുതി വാങ്ങിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
നേരത്തെ ഇവിടെ തന്നെ പ്രവര്‍ത്തിച്ചിരുന്ന ഐബിഎസില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കിയത് വന്‍വിവാദമായിരുന്നു. ഈ സംഭവത്തില്‍ തൊഴില്‍ വകുപ്പിന്റെ അന്വേഷണം പുരോഗമിയ്‌ക്കവെയാണ് പുതിയ പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത്.
ഐടി കമ്പനികളിലെ പിരിച്ചുവിടല്‍ നടപടികളില്‍ തൊഴില്‍ വകുപ്പ് ഇടപെട്ടത് കമ്പനി മേധാവികളുടെ പ്രതിഷേധത്തിനും വഴിതെളിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഐടി വകുപ്പിന്റെ ചുമതല കൈയ്യാളുന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഐടി മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.












Click it and Unblock the Notifications