Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രശേഖര്‍ വിണ്ടും ആണായി

Chandrashekhar
ബാംഗ്ലൂര്‍: ഹിജഡകള്‍ തട്ടിക്കൊണ്ടുപോയി ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിച്ച 17കാരന്‍ വീണ്ടും ആണ്‍കുട്ടിയായി.

അപ്പോളോ ആശുപത്രിയില്‍ നടന്ന 17 മണിക്കൂര്‍ നീണ്ട പ്ലാസ്റ്റിക്‌ സര്‍ജറിയിലൂടെയാണ്‌ ദാസറഹള്ളി സ്വദേശിയായ ചന്ദ്രശേഖറിന്റെ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തത്‌. രണ്ട്‌ ഘട്ടങ്ങളിലായാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌.

ജനനേന്ദ്രിയങ്ങള്‍ മുറിച്ചുമാറ്റിയതുമൂലം ശസ്‌ത്രക്രിയ സങ്കീര്‍ണമായിരുന്നു. ഇടതുകയ്യിലെ ചര്‍മ്മവും കോശവും ഉപയോഗിച്ചാണ്‌ ജനനേന്ദ്രിയം നിര്‍മ്മിച്ചത്‌. ശസ്‌ത്രക്രിയ വിജയകരമാണെന്നും ചന്ദ്രശേഖറിന്‌ സാധാരണ ജീവിതത്തിലേയ്‌ക്ക്‌ മടങ്ങിവരാന്‍ കഴിയുമെന്നും ശസ്‌ത്രക്രിയയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഡോക്ടര്‍ നവീന്‍ റാവു പറഞ്ഞു.

2008 മാര്‍ച്ച്‌ 23നാണ്‌ ചന്ദ്രശേഖറിനെ കാണാതായത്‌. പിതാന്റെ പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പൊലീസ്‌ ചന്ദ്രശേഖറിനെ ആന്ധ്രയിലെ കടപ്പയില്‍ നിന്നും ഹിജഡകളുടെ കൂടെ കണ്ടെത്തി.

മയക്കുമരുന്നുനല്‍കി തട്ടിക്കൊണ്ടുപോയശേഷം ആന്ധ്രയില്‍വച്ച്‌ ചന്ദ്രശേഖറിനെ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കുകയും പിന്നീട്‌ വേശ്യവൃത്തിയ്‌ക്കായി വില്‍ക്കുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+