Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണ്‍കുട്ടികളെ പെണ്‍കുട്ടികളാക്കുന്ന സംഘം പിടിയില്‍

ബാംഗ്ലൂര്‍: ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലിംഗമാറ്റശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയരാക്കി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന റാക്കറ്റിലെ കണ്ണികളെന്നു കരുതുന്ന രണ്ടുപേര്‍ ബാംഗ്ലൂരില്‍ അറസ്റ്റിലായി.

ഹിജഡകളുടെ വിഭാഗത്തിലേയ്‌ക്ക്‌ കൂടുതല്‍ ആളെകളെച്ചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ബോധപൂര്‍വ്വമായി ചെയ്യുന്നതാണിതെന്നും മുംബൈയിലും മറ്റുമുള്ള ലോബികളാണ്‌ ഇതിന്‌ ശ്രമിക്കുന്നതെന്നും പൊലീസ്‌ പറയുന്നു.

നഗരത്തില്‍ സിംപിഗെഹള്ളി പൊലീസിന്‌ സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ ചന്ദ്രശേഖര്‍ എന്ന ബാലനെത്തേടിയുള്ള അന്വേഷണത്തിനിടെയാണ്‌ പൊലീസ്‌ മംഗള, ബേബി എന്നീ ഹിജഡകളെ അറസ്റ്റുചെയ്‌തത്‌. കുട്ടിയെ പൊലീസ്‌ ആന്ധ്ര പ്രദേശില്‍ നിന്നും കണ്ടെത്തി തിരികെ മാതാപിതാക്കളെ ഏല്‍പ്പിച്ചിട്ടുണ്ട്‌.

സംഘത്തിലെ മറ്റംഗങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പൊലീസ്‌ ഊര്‍ജിതമാക്കിയിട്ടുണ്ട്‌. ലിംഗമാറ്റശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം സംഘം ചന്ദ്രശേഖറിന്റെ പേര്‌ ശില്‍പ എന്നാക്കി മാറ്റിയിരുന്നു. കുട്ടിയെ ബാംഗ്ലൂരില്‍വച്ച്‌ ഹോര്‍മോണ്‍ കുത്തിവയ്‌പു നടത്തി ആന്ധ്രപ്രദേശിലെ കടപ്പയില്‍കൊണ്ടുപോയി അവിടെവച്ച്‌ ലിംഗമാറ്റ ശസ്‌ത്രക്രിയ ചെയ്യുകയായിരുന്നുവത്രേ.

15,000 രൂപ ചെലവിട്ടാണ്‌ ശസ്‌ത്രക്രിയ നടത്തിയതെന്ന്‌ അറസ്റ്റിലായവര്‍ പൊലീസിനോട്‌ പറഞ്ഞു. ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം വന്‍നഗരങ്ങളില്‍ കൊണ്ടുപോയി ആണ്‍കുട്ടികളെ പണം സമ്പാദിക്കാന്‍ വേണ്ടി ഉപയോഗിക്കുകയാണത്രേ ഇത്തരക്കാര്‍ ചെയ്യുന്നത്‌.

പതിനഞ്ചുകാരനായ ചന്ദ്രശേഖറിനെ മാര്‍ച്ച്‌ 23നാണ്‌ കാണാതായത്‌. തുടര്‍ന്ന്‌ പിതാവ്‌ നല്‍കിയ അപേക്ഷയിലാണ്‌ പൊലീസ്‌ അന്വേഷണം തുടങ്ങിയത്‌. ലൈംഗികത്തൊഴിലാളിയായി കഴിയുകയായിരുന്ന ശില്‍പയെ പൊലീസ്‌ കണ്ടെത്തുകയും കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കാണാതായ ചന്ദ്രശേഖറാണിതെന്ന്‌ മനസ്സിലാവുകയുമായിരുന്നു. പിടിയിലായവരില്‍ മംഗള 60,000 രൂപ മുടക്കി അടുത്തിടെ സ്‌തനശസ്‌ത്രക്രിയ നടത്തിയിട്ടുണ്ടത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+