അഭയ: ഏഷ്യാനെറ്റിനെതിരെ പ്രചരണം
കണ്ണൂര്‍: ആക്ഷേപ ഹാസ്യ പരിപാടിയായ സിനിമാലയില്‍ അഭയ കേസിന്റെ ഹാസ്യാവിഷ്‌കാരം നടത്തിയതിന് ഏഷ്യാനെറ്റിനെതിരെ പ്രചരണം.
വൈദികരെയും കന്യാസ്‌ത്രീകളെയും അപഹാസ്യമായി ചിത്രീകരിച്ച പരിപാടി സംപ്രേഷണം ചെയ്‌ത ഏഷ്യാനെറ്റ് ചാനല്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്‌തുകൊണ്ട് എസ്‌എംഎസുകളിലൂടെയാണ് പ്രചാരണം നടക്കുന്നത്.
ക്രിസ്‌മസ് ദിനത്തില്‍ ഏഷ്യാനെറ്റിലെ പരിപാടികള്‍ ബഹിഷ്‌കരിക്കാനാണ് എസ്‌എസുകളിലെ ആഹ്വാനം. സഭയെ കരിതേയ്‌ക്കുന്ന തരത്തിലുള്ള പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും എസ്‌എംഎസുകളില്‍ പറയുന്നുണ്ട്.
പരിപാടി സംപ്രേഷണം ചെയ്‌തതില്‍ ഏഷ്യാനെറ്റ് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.












Click it and Unblock the Notifications