Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: മാധ്യമവിചാരണ നിര്‍ത്തണമെന്ന്‌ കത്തോലിക്കാ കോണ്‍ഗ്രസ്‌

കൊച്ചി: അഭയ കേസുമായി ബന്ധപ്പെട്ടു നടക്കുന്ന മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന്‌ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്‌. പൊതുജനത്തെയും നീതിന്യായ സംവിധാനത്തെയും തെറ്റിദ്ധരിപ്പിച്ച്‌ മുന്‍വിധികളുണ്ടാക്കുകയാണ്‌ മാധ്യമങ്ങള്‍ ചെയ്യുന്നത്‌.

വസ്‌തുതാരഹിതമായ ആരോപണങ്ങളും പുരോഹിതര്‍ മുഴുവന്‍ ക്രിമിനലുകളും കൊള്ളരുതാത്തവരുമാണെന്ന്‌ കാണിക്കുന്ന ഒട്ടേറെ വാര്‍ത്തകളും ഹാസ്യപരിപാടികളുമുണ്ടായി.

ക്രിമിനല്‍ നടപടി നിയമത്തിലെ വകുപ്പുകളനുസരിച്ച്‌ ചില സാക്ഷികള്‍ മജിസ്‌ട്രേട്ടിന്‌ നല്‍കിയ മൊഴികള്‍ പോലും ചില മാധ്യമങ്ങള്‍ക്ക്‌ ലഭ്യമായത്‌ എങ്ങനെയാണെന്ന്‌ അന്വേഷിക്കണം- കത്തോലിക്കാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ജോസ്‌ വിതയത്തില്‍ പറഞ്ഞു.

മൊഴികളുടെ വിശ്വാസ്യത പരിഗണിക്കാതെ അതെല്ലാം ഒരു സമുദായത്തിനെ സമൂഹമധ്യത്തില്‍ പരിഹസിക്കാനായി ഉപയോഗിക്കുന്നത് ഗൂഡാലോചനയാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട്‌ വര്‍ഗീയത വളര്‍ത്താന്‍ കത്തോലിക്കാസഭ ശ്രമിക്കുന്നുവെന്ന സിബിഐയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ജോസ്‌ വിതയത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+