Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യപ്രസ്‌താവന: സുരേഷ്‌ കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നടത്തിയ പരസ്യപ്രസ്‌താവന സംബന്ധിച്ച്‌ കെ സുരേഷ്‌ കുമാര്‍ ഐഎഎസ്‌ ചീഫ്‌ സെക്രട്ടറിയ്‌ക്ക്‌ വിശദീകരണം നല്‍കി.

സര്‍ക്കാര്‍ നയത്തെയോ ഉദ്യോഗസ്ഥരെയോ താന്‍ വിമര്‍ശിച്ചിട്ടല്ലെന്ന്‌ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. തന്റെ വിശദീകരണം ചോദിക്കാതെയാണ്‌ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതെന്നും സുരേഷ്‌ ആരോപിച്ചിട്ടുണ്ട്‌.

സിവില്‍ സര്‍വ്വീസ്‌ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി എന്നിവരെയാണ്‌ വിമര്‍ശിച്ചത്‌. ഇവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ല- വിശദീകരണക്കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ്‌ മുഖ്യമന്ത്രിയ്‌ക്ക്‌ അനുകൂലമല്ലെന്നും പ്രധാനപ്പെട്ട പല ഫയലകുളും പൂഴ്‌ത്തിവയ്‌ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ്‌ അവിടെ നടക്കുന്നതെന്നുമാണ്‌ സുരേഷ്‌ പറഞ്ഞിരുന്നത്‌.

സംഭവം വിവാദമായതിനെ തുടര്‍ന്ന് സര്‍വ്വീസ്‌ ചട്ടലംഘനം നടത്തിയെന്ന്‌ കാണിച്ച്‌ കാര്‍ഷിക വികസനബാങ്ക്‌ എംഡി സ്ഥാനത്തുനിന്നും അദ്ദേഹത്തെ സസ്‌പെന്റ്‌ ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+