സൈനികനെ ചുംബിച്ചുകൊണ്ട് മനുഷ്യബോംബ് പൊട്ടിത്തെറിച്ചു
മൊസൂള്‍: ചുംബനം നല്‍കിക്കൊണ്ട് മനുഷ്യബോംബ് ഇറാഖ് സൈനികോദ്യോഗസ്ഥനെ കൊലപ്പെടുത്തി. വടക്കന്‍ നഗരമായ മൊസൂളില്‍ റോഡ് സുരക്ഷയ്‌ക്ക് നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനെയാണ് ചാവേര്‍ കൊലപ്പെടുത്തിയത്.
ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥന്റെ അടുത്തേയ്‌ക്ക് പുഞ്ചിരിയോടെ എത്തിയ ചാവേര്‍ അദ്ദേഹത്തെ ആലിംഗനം ചെയ്‌തശേഷം ചുംബനം കൊടുക്കുന്നതിനിടെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തില്‍ സ്ഥലത്തുണ്ടായിരുന്ന രണ്ട് ഭടന്മാര്‍ക്കും മറ്റ് രണ്ടാളുകള്‍ക്കും പരുക്കേറ്റിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇറാഖില്‍ അല്‍ക്വയ്‌ദയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് മൊസൂള്‍ എന്നാണ് യുഎസ് സേനയുടെ വാദം.












Click it and Unblock the Notifications