പാകിസ്‌താന്‍ യുദ്ധത്തിന് തയ്യാറാണെന്ന് ഖുറേഷി
ഇസ്ലാമബാദ്: ഇന്ത്യയുടെ ഭാഗത്തുനിന്നും സൈനിക നീക്കമോ ആക്രമണമോ ഉണ്ടായാല്‍ അതിനെ നേരിടാന്‍ പാക് സൈന്യം തയ്യാറാണെന്ന് പാകിസ്‌താന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി.
പാകിസ്‌താന്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇന്ത്യ യുദ്ധത്തിനൊരുങ്ങുകയാണെങ്കില്‍ അതിനെ നേരിടാന്‍ പാകിസ്‌താന്‍ തയ്യാറാണ്.
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് ഊഹാപോഹങ്ങള്‍ നടത്തുന്നതും അഭിപ്രായം പറയുന്നതും നിരുത്തരവാദപരമാണ്. പാകിസ്‌താന് വേണ്ടത് യുദ്ധമല്ല, സമാധാനമാണ്- ഖുറേഷി പറഞ്ഞു.
പാകിസ്‌താന്റെ സുരക്ഷാ സംവിധാനം പൂര്‍ണമാണെന്നും സര്‍ക്കാറും സായുധ സേനയും ജാഗരൂഗരാണെന്നും ഖുറേഷി വെളിപ്പെടുത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് പാകിസ്‌താന്‍ തയ്യാറാണ്.
എന്നാല്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള നടപടികള്‍ സ്വീകരിക്കുകയെന്നതാണ് നയം. വികാരപരമായി സംസാരിക്കുക എളുപ്പമാണ് എന്നാല്‍ വിവേകപരമായ പ്രവര്‍ത്തനമാണ് വേണ്ടത്- അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications