Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ക്കറെയുടെ മരണത്തില്‍ ഗൂഡാലോചനയില്ല: സര്‍ക്കാര്‍

ദില്ലി: മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സക്വാഡ്‌ തലവന്‍ ഹേമന്ദ്‌ കര്‍ക്കറെയുടെ മരണത്തെക്കുറിച്ച്‌ കേന്ദ്രമന്ത്രി എ.ആര്‍ ആന്തുലെ നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കി.

ആന്തുലെയുടെ പ്രസ്‌താവന തെറ്റും ഖേദകരവുമാണ്‌. കര്‍ക്കറെ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ്‌ മരിച്ചതെന്ന്‌ വ്യക്തമായ റിപ്പോര്‍ട്ടുണ്ട്‌. കര്‍ക്കറെ കാമ ആശുപത്രിയിലേയ്‌ക്ക്‌ പോയത്‌ പൊലീസ്‌ വിളിച്ചിട്ടാണെന്നും വിശദീകരണം നല്‍കിയ ആഭ്യന്തരമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ അറിയിച്ചു.

ഭീകരരുമായി ഏറ്റുമുട്ടിയാണ്‌ കര്‍ക്കറെ കൊല്ലപ്പെട്ടത്‌. ഇക്കാര്യത്തില്‍ ഒരു ഗൂഡാലോചനയും നടന്നിട്ടില്ല. ഇതുസംബന്ധിച്ച്‌ പൊലീസിന്‌ തെളിവുകളും ലഭിച്ചിട്ടില്ല. കര്‍ക്കറെയുടെ മരണവുമായി ബന്ധപ്പെട്ട്‌ ഇത്തരത്തില്‍ ഒരു വിവാദം ഉണ്ടായതില്‍ ഖേദിക്കുന്നു- ചിദംബരം പറഞ്ഞു.

ഇതേസമയം സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ ആന്തുലെയുടെ പരാമര്‍ശം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന്‌ കാണിച്ച്‌ ലോക്‌സഭയില്‍ നിന്നും പ്രിതിപക്ഷം ഇറങ്ങിപ്പോക്ക്‌ നടത്തി. ബഹളത്തിനിടെ വിശദീകരണം വായിക്കാന്‍ കഴിയാത്തതിനാല്‍ ആഭ്യന്തരമന്ത്രി പ്രസ്‌താവന പാര്‍ലമെന്റിന്റെ മേശപ്പുറത്ത്‌ വച്ചു.

ആന്തുലെയുടെ രാജി ആവശ്യപ്പെട്ട്‌ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചു, തുടര്‍ന്ന്‌ ഇരുസഭകളും 2 മണിവരെ നിര്‍ത്തിവച്ചിരുന്നു. കര്‍ക്കറെയുടെ മരണത്തെക്കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ആന്തുലെ രാജിവയ്‌ക്കും വരെ പാര്‍ലമെന്റ്‌ സ്‌തംഭിപ്പിക്കുമെന്ന്‌ ബിജെപി നേതാവ്‌ എല്‍കെ അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+