സെഫിയുടെ കൂടെത്താമസിച്ച കന്യാസ്‌ത്രീയെ ചോദ്യം ചെയ്യും
കൊച്ചി: അഭയ കൊലക്കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫിയുടെ മുറിയില്‍ താമസിച്ചിരുന്ന കന്യാസ്‌ത്രീയെ സിബിഐ ചോദ്യം ചെയ്യുമെന്ന് സൂചന.
കേസിലെ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പൂതൃക്കയില്‍ നാര്‍കോ പരിശോധനയില്‍ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐയുടെ നീക്കം.
ഫാദര്‍ കോട്ടൂരും നാര്‍കോ പരിശോധനാവേളയില്‍ ഈ കന്യാസ്‌ത്രീയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. സിസ്‌റ്റര്‍ സെഫിയോടൊപ്പം താമസിച്ചിരുന്ന ഇവര്‍ക്ക് പൂതൃക്കയിലുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് കോട്ടൂര്‍ പറഞ്ഞത്.
അഭയ കൊല്ലപ്പെട്ട ദിവസം ഈ രണ്ടുപേരെയും കാണാനായിട്ടാണത്രേ കോട്ടൂരും, പൂതൃക്കയിലും കോണ്‍വെന്റില്‍ എത്തിയത്. എന്നാല്‍ സെഫിയുടെ മുറിയില്‍ താമസിച്ചിരുന്ന കന്യാസ്‌ത്രീ ധ്യാനസ്ഥലത്തേയ്‌ക്ക് പോയതിനാല്‍ സെഫി മാത്രമേ വൈദികരെ കാണാനെത്തിയിരുന്നുള്ളു.
സെഫിയും രണ്ട് വൈദികരും നില്‍ക്കുന്നത് കണ്ടുകൊണ്ടാണ് അഭയ വെള്ളമെടുക്കാന്‍ വേണ്ടി അടുക്കളയിലെത്തുന്നത്. തുടര്‍ന്ന് കൊല നടക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങള്‍ ശരിവയ്‌ക്കുന്ന രീതിയുള്ള മൊഴികളാണത്രേ നാര്‍കോ പരിശോധനയില്‍ മൂവരും നല്‍കിയത്.
എന്തായാലും ഈ കന്യാസ്‌ത്രീയെക്കൂടി ചോദ്യം ചെയ്യുന്നതോടെ സംഭവങ്ങള്‍ക്ക് ഒരു പക്ഷേ പുതിയ വഴിത്തിരിവുണ്ടായേയ്‌ക്കാമെന്നാണ് സിബിഐ കരുതുന്നത്.












Click it and Unblock the Notifications