കസബിന്റെ കത്ത് മതിയായ തെളിവല്ലെന്ന് പാകിസ്‌താന്‍
ദില്ലി: മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ തീവ്രവാദി അജ്‌മല്‍ അമീര്‍ ഇമാന്‍ എന്ന കസബിന്റെ കത്ത് തെളിവായി കാണാനാകില്ലെന്ന് പാകിസ്‌താന്‍.
തനിക്ക് നിയമസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കസബ് പാകിസ്‌താന് കത്ത് നല്‍കിയത്. എന്നാല്‍ ഈ കത്ത് കസബ് പാക് പൗരനാണെന്നതിന് തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്ന് പാക്‌സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് പത്രമായ ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്‌തു.
മുംബൈ ആക്രമണം നടത്തിയത് പാകിസ്‌താനില്‍ നിന്നുള്ള തീവ്രവാദികളാണെന്ന് അറസ്റ്റിലായ കസബ് പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാകിസ്‌താന്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
പാക്‌ബന്ധത്തിന് തെളിവുകള്‍ നല്‍കണമെന്ന പാകിസ്‌താന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസമാണ് ഇന്ത്യ കസബിന്റെ കത്ത് പാകിസ്‌താന്‍ ആക്ടിങ് ഹൈക്കമ്മീഷണര്‍ക്ക് കൈമാറിയത്.
ഇതിന് മുമ്പ് പാക് സ്വന്തം മകനാണെന്ന് തിരിച്ചറിഞ്ഞതായി പാകിസ്‌താനിലെ ഫരീദ്‌കോട്ട് സ്വദേശി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം എഫ്‌ബിഐ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്‌തപ്പോള്‍ ഫരീദ്‌കോട്ടിലുള്ള വീട്ടിലേയ്‌ക്കുള്ള വഴിയും മേല്‍വിലാസവും കസബ് വ്യക്തമായി പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications