Get Updates
Get notified of breaking news, exclusive insights, and must-see stories!

കസബിനെ എഫ്‌ബിഐ 9മണിക്കൂര്‍ ചോദ്യം ചെയ്‌തു

മുംബൈ: പിടിയിലായ പാക്‌ ഭീകരന്‍ മുഹമ്മദ്‌ അജ്‌മല്‍ അമീര്‍ ഇമാന്‍ എന്ന കസബിനെ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍(എഫ്‌ബിഐ) സംഘം ഒന്‍പത്‌ മണിക്കൂറോളം ചോദ്യം ചെയ്‌തു.

ഭീകരവാദത്തിലേയ്‌ക്ക്‌ തിരിച്ചുവിട്ടതാര്‌? എവിടെ നിന്നാണ്‌ ആയുധ പരിശീലനം ലഭിച്ചത്‌? എന്നിവയുള്‍പ്പെടെ പലപ്രധാന ചോദ്യങ്ങള്‍ക്കും കസബ്‌ വ്യക്തമായ ഉത്തരം നല്‍കിയിട്ടുണ്ടെന്നാണ്‌ സൂചന.

പാകിസ്‌തിനിലെ ഫരീദ്‌കോട്ടിലുള്ള ഇയാളുടെ വീട്ടിലേയ്‌ക്കുള്ള വഴി എഫ്‌ബിഐ വ്യക്തമായി ചോദിച്ച്‌ മനസ്സിലാക്കിയിട്ടുണ്ട്‌. ചെറിയ രീതിയില്‍ മോഷണങ്ങള്‍ നടത്തി ജീവിതം തുടങ്ങിയതുമുതലുള്ള കഥകള്‍ കസബ്‌ ഉദ്യോഗസ്ഥരോട്‌ പറഞ്ഞിട്ടുണ്ട്‌.

കസബ്‌ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയവരുടെയും സ്ഥലങ്ങളുടെയും രേഖാ ചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്‌. മുംബൈ ഭീകരാക്രമണക്കേസ്‌ അന്വേഷിക്കുന്നതിനായി ഡിസംബര്‍ ഒന്നിനാണ്‌ എഫ്‌ബിഐ സംഘം ഇന്ത്യയിലെത്തിയത്

അമേരിക്കയ്‌ക്ക്‌ പുറത്ത്‌ അമേരിക്കക്കാര്‍ കൊല്ലപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്‌താല്‍ കേസന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിക്കുകയെന്നതാണ്‌ എഫ്‌ബിഐയുടെ രീതി. മുംബൈ ആക്രമണത്തില്‍ ആറ്‌ അമേരിക്കക്കാരും ഒരു ബ്രിട്ടീഷുകാരനും കൊല്ലപ്പെട്ടിരുന്നു.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒന്‍പത്‌ ഭീകരരുടെയും രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്‌ക്കായി എഫ്‌ബിഐ ഉദ്യോഗസ്ഥര്‍ നേരത്തേതന്നെ ശേഖരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+