വിമാനയാത്രാവിവാദം: കേസ് മാറ്റിവച്ചു
ചെന്നൈ: മുന്‍മന്ത്രി പിജെ ജോസഫിനെതിരായ വിമാനയാത്രാ വിവാദക്കേസ് വീണ്ടും മാറ്റിവച്ചു. ജനുവരി 28നാണ് കേസ് വീണ്ടും പരിഗണിക്കുക.
ബുധനാഴ്‌ച കേസ് പരിഗണിച്ചപ്പോള്‍ ജോസഫ് ശ്രീ പെരുമ്പത്തൂര്‍ കോടതിയില്‍ ഹാജരായിരുന്നു. ചെന്നൈയിലെ ആലന്തൂര്‍ കോടതിയില്‍ നിന്നും കേസിന്റെ വാദം ശ്രീപെരുമ്പത്തൂര്‍ കോടതിയിലേയ്‌ക്ക് മാറ്റിയിരുന്നു.
2006 ആഗസ്‌റ്റ് മൂന്നിന് ചെന്നൈയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തശേഷം വിമാനത്തില്‍ കൊച്ചിയിലേയ്‌ക്ക് മടങ്ങുമ്പോഴാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.
കിങ് ഫിഷര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ചെന്നൈയില്‍ നിന്നും കൊച്ചിയിലേയ്‌ക്ക് യാത്രചെയ്യുമ്പോള്‍ സഹയാത്രികയായിരുന്ന ലക്ഷ്‌മി ഗോപകുമാറിനോട് ജോസഫ് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.












Click it and Unblock the Notifications