സന്തോഷ് മാധവന്റെ ഡ്രൈവര്‍ കൂറുമാറി
കൊച്ചി: സാമ്പത്തിക തട്ടിപ്പ്, ലൈംഗിക പീഡനം എന്നീ കേസുകളില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന വിവാദ സ്വാമി സന്തോഷ് മാധവന്റെ ഡ്രൈവര്‍ കൂറുമാറി.
കുറ്റം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയാകാന്‍ തയാറാണെന്ന് ഡ്രൈവര്‍ തോമസ് അഡീഷണല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ സന്തോഷ് മാധവന്‍ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് തോമസ്.
കുട്ടികളെ സന്തോഷിന്റെ അടുത്ത് എത്തിക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്‌തുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് സന്തോഷും തോമസും സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ സുപ്രീം കോടതിയും ഇവര്‍ക്ക് ജാമ്യം നല്‍കിയില്ല. സന്തോഷ് മാധവന്‍ ഇപ്പോള്‍ എറണാകുളം സബ് ജയിലിലാണ് കഴിയുന്നത്.
ഇതിനിടെ സന്തോഷ് മാധവന്‍ പുത്തന്‍വേലിക്കരയില്‍ വിറ്റ 139 ഏക്കറില്‍ 124 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. പറവൂര്‍ താലൂക്ക് ലാന്റ് ബോര്‍ഡാണ് ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിയിരിക്കുന്നത്.
പതിവില്‍ക്കവിഞ്ഞ സ്വത്ത് കൈവശം വയ്‌ക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് ഭൂമി വാങ്ങിക്കൂട്ടിയിതിനാലാണ് സര്‍ക്കാറിന്റെ ഈ നടപടി. ബാംഗ്ലൂരിലെ ആദര്‍ശ് പ്രൈം പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിക്കാണ് സന്തോഷ് മാധവന്‍ പുത്തന്‍വേലിക്കരയിലെ ഭൂമി വിറ്റത്.












Click it and Unblock the Notifications