കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വിഭാഗീയത നടന്നു
തിരുവനന്തപുരം: സിപിഎമ്മിന്റെ കോട്ടയം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിഭാഗീയത നടന്നതായി റിപ്പോര്‍ട്ട്.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരന് എംപി അധ്യക്ഷനും കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈന്, സംസ്ഥാന സെക്രട്ടേറിയറ്റയംഗം എം.വി ഗോവിന്ദന് എന്നിവര്‍ അംഗങ്ങളായ മൂന്നംഗ സമിതിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച സിപിഎം സെക്രട്ടേറിയറ്റ് യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തുവെങ്കിലും തീരുമാനമൊന്നും എടുത്തില്ല.
യോഗത്തില്‍ പങ്കെടുക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള പിബി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. തിരുവനന്തപുരത്ത് വിഎസ് വിഭാഗത്തെയും കൊല്ലത്ത് ഔദ്യോഗിക വിഭാഗത്തെയും വെട്ടിനിരത്തിയെന്നാണ് ആരോപണമുയര്‍ന്നിരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് രൂപം നല്‍കുകയെന്ന പ്രധാന അജണ്ട കൂടി സംസ്ഥാന കമ്മിറ്റിയ്ക്ക് മുമ്പിലുണ്ട്. ഷൊര്‍ണ്ണൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വി വെള്ളിയാഴ്ച ചര്‍ച്ചയ്ക്കെടുത്തിരുന്നില്ല. ശനിയാഴ്ച ഇക്കാര്യവും ചര്‍ച്ചയ്ക്ക് വരുമെന്നാണ് കരുതപ്പെടുന്നത്.
സി പി എം വാര്‍ത്തകള്‍
-
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications