മയക്കു മരുന്ന് കടത്ത് സുന്ദരിക്ക് തടവ്

തിങ്കളാഴ്‌ച രാത്രിയിലാണ് മയക്കു മരുന്നും ആയുധവും കടത്തുന്നതിനിടെ ലാറയും സംഘവും പിടിയിലായത്. അടുത്ത മിസ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ മെക്‌സിക്കോയെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ട സുന്ദരിയാണ് ഇരുപത്തി മൂന്നുകാരിയായ ലാറ സുനിഗ.
മെക്‌സിക്കോയിലെ പ്രധാന ലഹരി മരുന്ന് വ്യാപാര കേന്ദ്രമാണ് സിനിലോ സംസ്ഥാനം. പിടിയിലാകുമ്പോള്‍ മയക്കു മരുന്ന് വഹിച്ച ഒരു ലോഹി ലാറയായിരുന്നു ഓടിച്ചിരുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
ലാറയ്‌ക്കൊപ്പം ഏഴ് ആയുധധാരികളായും പുരുഷന്‍മാരെയും സൈന്യം പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ഒരു ലക്ഷം ഡോളറും 16 മൊബൈല്‍ ഫോണുകളും തോക്കുകളും പോലീസ് പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ ലാറ മിസ് സിനലോവയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നവംബറില്‍ മിസ് ഹിസ്‌പാനിക് അമേരിക്ക പട്ടവും നേടിയിരുന്നു. മെക്‌സിക്കോ സൗന്ദര്യമത്സരത്തില്‍ മൂന്നാം സ്ഥാനം നേടിക്കൊണ്ടാണ് ലാറ മിസ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്.












Click it and Unblock the Notifications