നഷ്ട കോടീശ്വരന്‍മാരില്‍ അനില്‍ ഒന്നാമത്

കഴിഞ്ഞ മാര്‍ച്ചില്‍ ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് വാരിക്കൂട്ടിയ ധനികനായിരുന്നു അനില്‍. അന്ന് 4200 കോടി ഡോളറിന്റെ അറ്റ മൂല്യത്തോടെ ലോക ധനാഢ്യരില്‍ ആറാമനായി അനില്‍ തിളങ്ങി നിന്നു.
എന്നാല്‍ അതിന് ശേഷമുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ അകമ്പടിയായെത്തിയ ഓഹരി വിപണി തകര്‍ച്ചയില്‍ അനിലിന് ചോര്‍ന്നത് ചില്ലറയൊന്നുമല്ല. 3000 കോടി ഡോളര്‍ അഥവാ 1.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് അനിലിനുണ്ടായത്.
അനിലിന് പുറമെ റിലയന്‍സ് സാരഥി മുകേഷ് അംബാനി, ലക്ഷ്‌മി മിത്തല്‍, ഡിഎല്‍എഫ് മേധാവി കെ.പി സിങ് എന്നീ കോടീശ്വരന്‍മാരും ഓഹരി വിപണിയിലെ തകര്‍ച്ചയുടെ ആഘാതം ഏറ്റുവാങ്ങിയവരാണ്.












Click it and Unblock the Notifications