Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: മാധ്യമങ്ങള്‍ക്കെതിരെ കോടതി

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ മാധ്യമങ്ങള്‍ സിബിഐ അന്വേഷണത്തെ വഴിതെറ്റിച്ചതായി ഹൈക്കോടതി അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ വസ്‌തുതകള്‍ മനസ്സിലാക്കാതെ മാധ്യമങ്ങള്‍ കേസില്‍ വിധിയെഴുത്ത്‌ നടത്തുകയായിരുന്നുവെന്ന്‌ ജസ്റ്റിസ്‌ കെ ഹേമ കുറ്റപ്പെടുത്തി.

മാധ്യമങ്ങളുടെ മുന്‍വിധിയ്‌ക്ക്‌ വിരുദ്ധമായ നിലപാടെടുക്കുന്ന ന്യായാധിപര്‍ക്ക്‌ ദുഷ്‌പേരുണ്ടാക്കുന്ന അവസ്ഥയാണ്‌ നിലവിലുള്ളതെന്നും കോടതി പറഞ്ഞു.

'പിതാവേ ഇവരോട്‌ പൊറുക്കേണമേ, ഇവര്‍ ചെയ്യുന്നത്‌ എന്തെന്ന്‌ ഇവര്‍ അറിയുന്നില്ല'- മാധ്യമ വിചാരണയെക്കുറിച്ച്‌ ഹേമ പറഞ്ഞത്‌ ഇങ്ങനെയാണ്‌. മാധ്യമങ്ങളുടെ അതിക്രിയത്വത്തോടുള്ള തന്റെ പ്രതികരണം ഈ രണ്ടു വരികളില്‍ ചുരുക്കുകയാണെന്നും അവര്‍ പറഞ്ഞു.

കേസിന്റെ തുടരന്വേഷണം പരിചയസമ്പന്നനായ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അടുത്ത ദിവസങ്ങളില്‍ വരുന്ന പത്രങ്ങളുടെ തലക്കെട്ടുകള്‍ ഭയന്ന്‌ ന്യായാധിപര്‍ക്ക്‌ മെഴുകുതിരികള്‍ പോലെ എരിയാനോ അലിയാനോ കഴിയില്ല. രേഖകളില്‍ ഉള്ള വസ്‌തുതകള്‍ മാത്രമാണ്‌ ന്യായാധിപരെ നയിക്കുന്നത്‌. ആകാശം ഇടിഞ്ഞുവീണാലും നീതി നിലനില്‍ക്കും.

പതിനാറുവര്‍ഷങ്ങള്‍ നീണ്ട ചരിത്രമുള്ള അഭയ കേസിലെ വസ്‌തുതകള്‍ ആഴിയുടെ പരപ്പുള്ളവയാണ്‌ അതേപ്പറ്റി കൂടുതല്‍ അഭിപ്രായപ്രകടനത്തിന്‌ മുതിരുന്നില്ല. കേസില്‍ അറസ്റ്റിലായവര്‍ വിചാരണ തടങ്കലില്‍ തുടരുന്നത്‌ നീതിക്ക്‌ നിരക്കാത്തതാണ്‌- കോടതി വിലയിരുത്തി.

അതേസമയം മൂന്നു പ്രതികള്‍ക്കും ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ അപ്പീല്‍ നല്‍കിയേക്കുമെന്ന്‌ സൂചന. വിധിന്യായം വിലയിരുത്തിയശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേയ്‌ക്കുമെന്ന്‌ സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+