ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ശരിയല്ല :പത്രപ്രവര്‍ത്തക യൂണിയന്‍
കോഴിക്കോട്: അഭയക്കേസില്‍ മാധ്യങ്ങള്‍ പുലര്‍ത്തിയ നിതാന്ത ജാഗ്രതയാണ് കേസിനെ സജീവമായി നിലനിര്‍ത്തിയതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍ പത്മനാഭന്‍ പറഞ്ഞു.
കേസ് മാധ്യമങ്ങള്‍ ശരിയായല്ല റിപ്പോര്‍ട്ട് ചെയ്‌തതെന്ന കോടതിയുടെ അഭിപ്രായം ശരിയല്ല. തീര്‍ത്തും നിര്‍ഭാഗ്യകരമായ പരാമര്‍ശമാണ് കോടതി നടത്തിയത്.
വസ്‌തുതകള്‍ മറച്ചുവെയ്‌ക്കാന്‍ മാധ്യമങ്ങള്‍ വിചാരിച്ചാലും സാധിയ്‌ക്കില്ല. തികച്ചും ആധികാരികമായ റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ നല്‌കിയത്. കേസില്‍ മാധ്യമങ്ങള്‍ വിധിയെഴുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന പരാമര്‍ശവും ശരിയല്ലെന്ന് പത്‌നമനാഭന്‍ പറഞ്ഞു.
അഭയ കൊലക്കേസില്‍ ജയിലിലായിരുന്ന പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടി ജസ്‌റ്റിസ് കെ. ഹേമ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications