മുംബൈ ആക്രമണം: തെളിവുകള്‍ കൈമാറി
ദില്ലി: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്‌താനില്‍ നിന്നുള്ള ഭീകരരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പാകിസ്‌താന് കൈമാറിയെന്ന് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
ഭീകരാക്രമണത്തിനിടെ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായ അജ്‌മര്‍ അമീര്‍ കസബ് നല്‍കിയ മൊഴി, ഭീകരരുടെ ടെലിഫോണ്‍ സംഭാഷണം എന്നിവയുള്‍പ്പെടെയുള്ള തെളിവുകളാണ് കൈമാറിയിരിക്കുന്നത്. തിങ്കളാഴ്‌ച രാവിലെയാണ് തെളിവുകള്‍ കൈമാറിയത്.
ക്ഷമിക്കാന്‍ കഴിയാത്ത തെറ്റാണ് പാകിസ്‌താന്‍ ചെയ്‌തിരിക്കുന്നതെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക് സര്‍ക്കാര്‍ താമസം കൂടാതെ അന്വേഷണ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖര്‍ജി പറഞ്ഞു.
ആക്രമണത്തില്‍ പാകിസ്‌താന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ രാജ്യാന്തരസമൂഹത്തെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ എല്ലാ രാജ്യത്തെയും അംബാസിഡര്‍മാരെ വിളിച്ച് തെളിവുകള്‍ കൈമാറുമെന്നാണ് സൂചന.












Click it and Unblock the Notifications