മാനഭംഗം: കന്യാസ്ത്രീ രണ്ടുപേരെ തിരിച്ചറിഞ്ഞു
ഭുവനേശ്വര്‍: ഒറീസയിലെ കണ്ഡാമലില്‍ വര്‍ഗീയ കലാപത്തിനിടെ കൂട്ടമാനഭംഗത്തിനിരയായ കന്യാസ്ത്രീ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു.
സംഭവം നടന്ന് നാലു മാസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച കട്ടക്കിലെ ചൗധ്യാര് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് കന്യാസ്ത്രീ പ്രതികളെ തിരിച്ചറിഞ്ഞത്. കേസില്‍ ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ട പത്തു പേരുള്‍പ്പെടെ 90 പേരെയാണ് തിരിച്ചറിയല്‍ പരേഡില്‍ അണിനിരത്തിയത്.
അറസ്റ്റിലായ പത്തില്‍ നാലു പേരെ ഒന്നര മണിക്കൂറോളം നീണ്ട പരേഡിനിടെ കന്യാസ്ത്രീ ചൂണ്ടിക്കാട്ടി. പിന്നീട് ഇവരില്‍ നിന്നാണ് രണ്ടുപേരെ തിരിച്ചറിഞ്ഞത്.
കട്ടക്ക് സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് പി.കെ ദാസ്, ഉന്നത ക്രൈംബ്രാഞ്്ച് ഉദ്യോഗസ്ഥര്‍, കത്തോലിക്കാ സഭയില്‍നിന്നുള്ള മൂന്നു വനിതാ പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പമാണ് കന്യാസ്ത്രീ തിരിച്ചറിയില്‍ പരേഡിനെത്തിയത്.
തിരിച്ചറിയില്‍ പരേഡ് ബലിഗുഡയില്വച്ച് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ വീണ്ടും കണ്ഡമാലിലേയ്ക്ക് വരാന്‍ കഴിയില്ലെന്ന് കന്യാസ്ത്രീ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പരേഡ് ചൗധ്വാര് ജയിലിലേയ്ക്ക് മാറ്റിയത്.
വിഎച്ച്പി നേതാവ് ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കണ്ഡമാലില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണം ഉണ്ടായത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications